കാസർകോട്: എം എസ് എസ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത പി എം നാസർ കാഞ്ഞങ്ങാടിനെ എം എസ് എസ് കാസർകോട് യൂണിറ്റ് അനുമോദിച്ചു. മെമ്പർഷിപ്പ് വിതരണവും നടന്നു . ഖത്തർ ചാപ്റ്റർ പ്രസിഡന്റ് ഷാഫി ഹാജി പി എം നാസറിനെ ഷാൾ അണിയിച്ചു. ജില്ലാ പ്രസിഡണ്ട് വി കെ പി ഇസ്മായിൽ ഹാജി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ഹനീഫ് പി എം അധ്യക്ഷത വഹിച്ചു. സെക്രട്ടറി സമീർ ആമസോണിക്സ് സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി കബീർ ചെർക്കളം, അഡ്വ: ബേവിഞ്ച അബ്ദുല്ല, പി എം നാസർ, എൻ എ ഖാദർ, ഷാഫി നെല്ലിക്കുന്ന്, മുജീബ് തളങ്കര, നാസർ ലീൻ ഷോപ്പ്, അബ്ദുൽ റഹ്മാൻ മാർക്ക്, ശരീഫ് മദീന, നൗഷാദ് എക്സെസ് തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു
0 Comments