ബേക്കൽ റെഡ് മൂൺ ബീച്ച് പാർക്കിൽ വാച്ച് ടവർ ഉദ്ഘാടനം ചെയ്തു

LATEST UPDATES

6/recent/ticker-posts

ബേക്കൽ റെഡ് മൂൺ ബീച്ച് പാർക്കിൽ വാച്ച് ടവർ ഉദ്ഘാടനം ചെയ്തുബേക്കൽ :  ലക്ഷങ്ങൾ തടിച്ച് കൂടുന്ന ബേക്കൽ ബീച്ച് ഫെസ്റ്റിവൽ നടക്കുന്ന ബേക്കൽ , റെഡ് മൂൺ എന്നി ബീച്ച് പാർക്ക് സ്ഥിതി ചെയ്യുന്ന ബേക്കൽ ബീച്ചിൽ   കൂടുതൽ ലൈഫ് ഗാർഡുകളെ അനുവദിക്കണമെന്ന് 

റെഡ് മൂൺ ബീച്ച് പാർക്കിൽ സ്ഥാപിച്ച വാച്ച് ടവർ ഉദ്ഘാടനം ചെയ്തു കൊണ്ട് ബേക്കൽ ടൂറിസം ഫ്രറ്റേണിറ്റി  ചെയർമാൻ സൈഫുദ്ദീൻ കളനാട് പറഞ്ഞു. 


നിലവിൽ ജില്ലയിൽ ബേക്കൽ കോട്ട ബീച്ചിൽ രണ്ട് പേരും ബേക്കൽ ബീച്ച് പാർക്കിൽ രണ്ട് പേരുമാണ് ലൈഫ് ഗാർഡുമാരായിട്ടുള്ളത് . ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനാൽ രണ്ട് ലൈഫ് ഗാർഡുകളുടെ സേവനം മാത്രമേ ഒരേ സമയം  ബേക്കലിൽ ലഭ്യമാവുകയുള്ളൂ. ബേക്കലിൽ കൂടുതൽ ലൈഫ് ഗാർഡുകളെയും ജില്ലയിലെ മറ്റ് ബീച്ചുകളിലും ലൈഫ് ഗാർഡുകളെ നിയമിക്കണം . ലൈഫ് ഗാർഡുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം അദ്ദേഹം സർക്കാറിനോടാവശ്യപ്പെട്ടു . 


ചടങ്ങിൽ റെഡ് മൂൺ ബീച്ച് പാർക്ക് ചെയർമാൻ ശിവദാസ് , ഡയറക്ടർ സുരേഷ് എന്നിവർ ബേക്കലിലെ ലൈഫ് ഗാർഡുമാരായ നിതിൻ , മഹേഷ്  എന്നിവർക്ക് പൊന്നാടയണിയിച്ച് സ്നേഹോപഹാരം നൽകി.

Post a Comment

0 Comments