വീട്ടില്‍ നിന്നും കാണാതായ പെണ്‍കുട്ടി ജീപ്പ് തട്ടി മരിച്ച നിലയില്‍

LATEST UPDATES

6/recent/ticker-posts

വീട്ടില്‍ നിന്നും കാണാതായ പെണ്‍കുട്ടി ജീപ്പ് തട്ടി മരിച്ച നിലയില്‍
ചെറുവത്തൂർ :രാത്രി വീട്ടിൽ നിന്നും കാണാതായ പെൺകുട്ടി ദേശീയ പാതയിൽ ജീപ്പിടിച്ച് മരിച്ച നിലയില്‍. കൊടക്കാട് വെള്ളച്ചാൽ ശാന്തി നിലയത്തിൽ സുരേഷിന്റെ മകൾ ആദ്യ സുരേഷ് ( 17) ആണ് മരിച്ചത്. 

ഇന്നലെ രാത്രി 9 മണിയോടെ ദേശീയപാതയിൽ കഴിവുള്ളൂർ പാലക്കുന്നിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ആദ്യയെ ചെറുവത്തൂരിലെ കെ എച്ച് ആശുപത്രിയിലും പിന്നീട് നില ഗുരുതരമായതിനാൽ കണ്ണൂർ മിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.

ഇന്നലെ രാത്രി 8:30 യാണ് ആദ്യയെ കാണാതായത്.വീട്ടുകാർ ഉടൻ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. നാട്ടുകാരും പൊലീസും തിരച്ചിൽ നടത്തുന്നതിനിടെയാണ് പാലക്കുന്നിൽ അപകടത്തിൽപ്പെട്ട്‌ ആസ്പത്രിയിൽ ഉള്ള  വിവരം അറിയുന്നത്.

ബന്ധുക്കൾ ചെറുവത്തൂർ ആശുപത്രിയിലെത്തി ആദ്യയെ തിരിച്ചറിഞ്ഞ ശേഷം കണ്ണൂർ ആസ്പത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. കാണാതായ  പെൺകുട്ടി പാലക്കുന്നിലേക്ക് നടന്നാണോ വാഹനത്തിലാണോ പോയതെന്ന് വ്യക്തമല്ല. 

പയ്യന്നൂരിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. അമ്മ: ചിത്ര, സഹോദരി: അപർണ. പയ്യന്നൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി.

Post a Comment

0 Comments