പഴയകടപ്പുറത്ത് ഔഫ് അബ്ദുൾ റഹ്മാൻ രക്തസാക്ഷി അനുസ്മരണം നടന്നു

പഴയകടപ്പുറത്ത് ഔഫ് അബ്ദുൾ റഹ്മാൻ രക്തസാക്ഷി അനുസ്മരണം നടന്നു



കാഞ്ഞങ്ങാട്: കല്ലൂരാവിയിൽ  കൊല ചെയ്യപ്പെട്ട ഔഫ് അബ്ദുൾ റഹ്മാൻ്റെ രക്തസാക്ഷി ദിനത്തിൽ പഴയകടപ്പുറത്ത് ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തിൽ അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു.  അനുസ്മരണ പൊതുയോഗം ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ എൻ. വി. ബാലൻ അദ്ധ്യക്ഷനായി.ബ്ലോക്ക്‌ പ്രസിഡൻ്റ് വിപിൻ ബല്ലത്ത് പതാകയുയർത്തി.ജില്ലാ പ്രസിഡന്റ്‌ അഡ്വ. ഷാലു മാത്യു,മുൻ സംസ്ഥാന ട്രഷറർ വി. വി. രമേശൻ,മുൻ ജില്ലാ പ്രസിഡൻ്റുമാരായ കെ. രാജ്മോഹൻ, പി. കെ. നിഷാന്ത്, സംസ്ഥാന കമ്മിറ്റി അംഗം കെ സബീഷ്,ബ്ലോക്ക് സെക്രട്ടറി വി. ഗിനീഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ അനീഷ് കുറുമ്പാലം,വി.പി. അമ്പിളി എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ നിതിൻ കെ  സ്വാഗതം പറഞ്ഞു.

Post a Comment

0 Comments