ബേക്കൽ ഫെസ്റ്റ്; ലൈസൻസ് ഹാജരാക്കാത്തവർ വിശദീകരണം നൽകണമെന്ന് കളക്ടർ

LATEST UPDATES

6/recent/ticker-posts

ബേക്കൽ ഫെസ്റ്റ്; ലൈസൻസ് ഹാജരാക്കാത്തവർ വിശദീകരണം നൽകണമെന്ന് കളക്ടർബേക്കൽ ഇന്റർനാഷണൽ ബിച്ച് ഫെസ്റ്റിവൽ ഭാഗമായി പ്രവർത്തിപ്പിക്കുന്ന സ്പീഡ് ബോട്ട്, പാരാസെയിലിംഗ്, ജയൻ്റ് വീൽ മുതലായ അഡ്വഞ്ചർ സ്പോർട്ട്സും അമ്യൂസ്മെ‌ൻ്റ് പാർക്കുകൾക്കും സ്റ്റാളുകൾക്കും ഇതര നിർമ്മാണങ്ങൾക്കും ലൈസൻസ് ഹാജരാക്കിയിട്ടില്ല. ലൈസൻസ് ഹാജരാക്കാത്തവർ ഡിസംബർ 23 ന് കളക്ടറുടെ ഓഫീസിൽ എത്തി വിശദീകരണം നൽകണമെന്ന് ജില്ലാ കളക്ടർ കെ ഇമ്പശേഖർ അറിയിച്ചു. പൊതുജന സുരക്ഷ ഉറപ്പ് വരുത്തേണ്ടതുണ്ട് എന്നും കളക്ടർ പറഞ്ഞു.

Post a Comment

0 Comments