എം ഐ സി മുപ്പതാം വാര്‍ഷിക സമാപന സമ്മേളനം ഇന്ന് കൊടിയിറങ്ങും

LATEST UPDATES

6/recent/ticker-posts

എം ഐ സി മുപ്പതാം വാര്‍ഷിക സമാപന സമ്മേളനം ഇന്ന് കൊടിയിറങ്ങും


 

ആദര്‍ശത്തിലൂന്നിയ പ്രസ്ഥാനമാണ് സമസ്ത: ഉമര്‍ മുസ്ല്യാര്‍ കൊയ്യോട്

മാഹിനാബാദ്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഇസ്ലാമിന്റെ പാരമ്പര്യം കാത്തു സൂക്ഷിക്കുകയും അത് തനതായ ശൈലിയില്‍ സമൂഹത്തിലേക്ക് എത്തിക്കുകയും ചെയ്ത സംഘടനയാണ്. ആദര്‍ശം ഒരിക്കലും സാഹചര്യത്തിനനുസരിച്ച് മാറ്റിയ ചരിത്രം സമസ്തക്കില്ലെന്നും സമസ്ത ട്രഷറര്‍ ഉമ്മര്‍ മുസ്ല്യാര്‍ കൊയ്യോട് പറഞ്ഞു. എം ഐ സി മുപ്പതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്ന അഹ്ലുസുന്ന കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാചകന്മാരുടെ പാപസുരക്ഷിതത്വവും പ്രവാചക അനുചരന്മാരുടെ സംരക്ഷണവും നാഥന്‍ നേരിട്ട് നല്‍കിയ ഉറപ്പായതിനാല്‍ അതില്‍ ഭംഗം വരില്ലെന്നും അതിലൂടെ വന്ന ഇസ്ലാമിക വിശ്വാസങ്ങള്‍ നാം മുറുകെ പിടിക്കുകയും ജീവിതത്തില്‍ തുടരുകയും ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അബ്ദുസ്സലാം ദാരിമി ആലംപാടി അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം മുസ്ഥ്വഫല്‍ ഫൈസി സുന്നത്ത് ജമാഅത്ത് മഹാന്മാരുടെ പാത എന്ന വിഷയത്തില്‍ വിഷയാവതരണം നടത്തി. വേദിയില്‍ യു.എം. അബ്ദുറഹ്‌മാന്‍ മൗലവി, സയ്യിദ് എം എസ് തങ്ങള്‍ മദനി, ചെങ്കള അബ്ദുല്ല ഫൈസി, സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, ഖാലിദ് ഫൈസി ചേരൂര്‍, സിദ്ദീഖ് നദ്‌വി ചേരൂര്‍, അബ്ദുല്‍ ഖാദിര്‍ ഫൈസി, അബ്ദുല്‍ മജീദ് ബാഖവി, അബ്ബാസ് പൈസി ചേരൂര്‍, സയ്യിദ് അശ്ക്കറലി തങ്ങള്‍, ഖലീല്‍ ഹുദവി അബ്ദുല്‍ ഖാദിര്‍ മൗലവി മേനങ്കോട്, അബ്ദുല്ല അര്‍ശദി, മൊയ്തു നിസാമി, അശ്‌റഫ് മിസ്ബാഹി, മുഹമ്മദ് ഫൈസി, ഹസന്‍ അര്‍ശദി, അലി ദാരിമി, മൊയ്തു മൗലവി പുഞ്ചാവി, അബൂബക്കര്‍ ഹുദവി, അബ്ദുല്‍ ഖാദിര്‍ നദ്‌വി തുടങ്ങിയവര്‍ പങ്കെടുത്തു.


എം ഐ സി മുപ്പതാം വാര്‍ഷിക സമാപന സമ്മേളനം ഇന്ന് കൊടിയിറങ്ങും

എം ഐ സി മുപ്പതാം വാര്‍ഷിക സമാപന സമ്മേളനം് ഇന്ന് വൈകുന്നേരം കൊടിയിറങ്ങും. മൂന്ന് ദിവസങ്ങളിലായി നടന്ന വിവിധ സെഷനുകളില്‍ സംസ്ഥാനത്തെ മത-സാംസ്‌കാരിക-രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു. സമ്മേളനത്തിന്റെ ഭാഗമായി ഗ്രാന്‍ഡ് അസംബ്ലി, സ്റ്റുഡന്‍സ് കോണ്‍ക്ലേവ്, അഹ്ലുസുന്ന കോണ്‍ഫറന്‍സ്, മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സ, ഇശ്‌ഖേ മജ്‌ലിസ്, പ്രവാസി ലീഡേഴ്‌സ് മീറ്റ് തുടങ്ങിയ സെഷനുകള്‍ സംഘടിപ്പിക്കപ്പെട്ടു.

സമാപന സംഗമം സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ അനുഗ്രഹ ഭാഷണം നടത്തും. ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സനദ് ദാന പ്രഭാഷണം നടത്തും. കേരള പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കര്‍ണ്ണാടക നിയസഭ സ്പീക്കര്‍ യു ടി ഖാദര്‍, കേരള പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥികളായി എത്തിച്ചേരും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അഡ്വ. ഹനീഫ് ഹുദവി ദേലമ്പാടി മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ ദുആ മജ്‌ലിസിന്ന് നേതൃത്വം നല്‍കും.


ആത്മനിര്‍വതിയിലലിഞ്ഞ് ഇശ്‌ഖേ മജ്‌ലിസ്

എം ഐ സി മുപ്പതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ഉദ്ഘാടന വേദിയില്‍ നടന്ന ഇശ്‌ഖേ മജ്‌ലിസ് ജനസാന്നിധ്യം കൊണ്ട ശ്രദ്ധേയമായി. മൊഗ്രാല്‍ പുത്തൂര്‍ ഖത്തീബ് അന്‍വറലി ഹുദവി നേതൃത്വം നല്‍കിയ സദസ്സില്‍ നൂറ് കണക്കിന് ആളുകളാണ് പങ്കെടുത്തത്. ഒരു മണിക്കൂറോളം നടന്ന ചടങ്ങ് അക്ഷരാര്‍ത്ഥത്തില്‍ ആത്മീയ വിരുന്നൊരുക്കിയ വേദിയായി മാറി. പ്രവാചരുടെ അപദാനങ്ങള്‍ ഗദ്യ-പദ്യ രൂപത്തില്‍ കോര്‍ത്തിണക്കിയായിരുന്നു അവതരണം.


കാലിക പ്രസക്തി വിളിച്ചോതി സമ്മേളന സുവനീര്‍

മാഹിനാബാദ്.  എം ഐ സി മുപ്പതാം വാര്‍ഷികോപഹാരമായി പുറത്തിറക്കപ്പെട്ട സുവനീര്‍ കാലികപ്രസക്തമായ വിദ്യഭ്യാസ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. സിലബസ് ചരിത്രം, വര്‍ത്തമാനം, ഭാവി എന്ന വിഷയത്തില്‍ തയ്യാറാക്കപ്പട്ടിട്ടുള്ള സുവനീറില്‍ രാജ്യത്തിനകത്തും വിദേശത്തുമുള്ള വ്യത്യസ്ഥങ്ങളായ പലവിധ സിലബസ്സുകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. മലേഷ്യ, തുര്‍ക്കി, ബ്രൂണേ, യു എ ഇ തുടങ്ങിയ രാജ്യാന്തര സിലബസ്സുകളും ദേശീയ തലത്തില്‍ കേരളത്തിനകത്തും പുറത്തുമുള്ള സ്ഥാപനങ്ങളുടെ കരിക്കലവും വിശാലമായി വിശദീകരിക്കുന്നുണ്ട്. പഴയ പള്ളി ദര്‍സുകള്‍ മുതല്‍ നിലവിലുള്ള മത ഭൗതീക വിദ്യഭ്യാസ പ്രക്രിയകള്‍ വരെ മികച്ച രീതിയിലാണ് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളത്. ഭാവിയില്‍ ഇത് വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷണത്തിന് മുതല്‍കൂട്ടാവുമെന്ന് തീര്‍ച്ച. സിദ്ദീഖ് നദ്‌വി ചേരൂരാണ് സുവനീറിന്റെ ചീഫ് എഡിറ്റര്‍.


പ്രാഥമിക ആവശ്യം പോലെ പ്രധാനമാണ് ഐഡന്റിറ്റി: കെ എം ഷാജി

മാഹിനാബാദ്: ഇസ്സത്തിനെ തീരുമാനിക്കുന്ന ഭൗതീക ജീവിതമല്ലെന്നും പ്രാഥമിക ആവശ്യം പോലെ പരമപ്രധാനമാണ് ഓരോരുത്തരുടേയും ഐഡന്റിറ്റിയെന്നും മുന്‍ എം എല്‍ എ കെ എം ഷാജി പറഞ്ഞു. എം ഐ സി മുപ്പതാം വാര്‍ഷിക സമാപന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സ്റ്റുഡന്‍സ് കോണ്‍ക്ലേവില്‍ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ മതവിശ്വാസിയുടെയും അസ്തിത്വം വിട്ട് ചെയ്യുന്ന വിട്ട് വീഴ്ച്ചകള്‍ നല്ലതല്ലെന്നും ഭാഷാ പരമായി മതസൗഹാര്‍ദ്ദം എന്ന പ്രയോഗം തന്നെ തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതത്തിനകത്ത് നിന്ന് അന്യമതസ്ഥരുടെ കണ്ണീരൊപ്പുന്നതാണ് മനുഷ്യത്വം. മഞ്ചേശ്വരം എം എല്‍ എ സ്റ്റുഡന്‍സ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു. സത്താര്‍ പന്തല്ലൂര്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി വിഷയാവതരണം നടത്തി. യു എം അബ്ദുറഹ്‌മാന്‍ മൗലവി, ഇ അബൂബക്കര്‍ ഹാജി, പി ബി ഷെഫീഖ്, ടി ഡി കബീര്‍, മൊയ്തു നിസാമി, റഷീദ് ഹാജി കല്ലിങ്കാല്‍, മൊയ്തു മൗലവി പുഞ്ചാവി, റഷീദ് ബെളിഞ്ചം, സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, റഊഫ് ബാവിക്കര, മുസ്ത്വഫ ഹുദവി തിരുവട്ടൂര്‍, ഫിറോസ് ഹുദവി ചാനടുക്കം തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments