അഹമ്മദ് ദേവർകോവിലും ആന്റണി രാജുവും മന്ത്രിസ്ഥാനം രാജിവെച്ചു ; രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളിയും ഗ​ണേ​ഷ്​​കു​മാ​റം മന്ത്രിമാരാകും

LATEST UPDATES

6/recent/ticker-posts

അഹമ്മദ് ദേവർകോവിലും ആന്റണി രാജുവും മന്ത്രിസ്ഥാനം രാജിവെച്ചു ; രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളിയും ഗ​ണേ​ഷ്​​കു​മാ​റം മന്ത്രിമാരാകും

തിരുവനന്തപുരം: തുറമുഖവകുപ്പ് മന്ത്രി ഐ.എൻ.എല്ലിന്റെ അഹമ്മദ് ദേവർകോവിലും ജനാധിപത്യ കേരള കോൺഗ്രസിന്റെ പ്രതിനിധിയും ഗതാഗത വകുപ്പ് മന്ത്രിയുമായ ആന്റണി രാജുവും മന്ത്രിസ്ഥാനം രാജിവെച്ചു. ഇടതു മുന്നണിയിലെ മുൻധാരണപ്രകാരമാണ് രാജി. ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടാണ് ഇരുവരും രാജിസമർപ്പിച്ചത്. പൂർണ്ണ സംതൃപ്തിയോടെയാണ് കാലാവധി പൂർത്തിയാക്കുന്നതെന്ന് അഹമ്മദ് ദേവർകോവിൽ പറഞ്ഞു.

ഇരുവർക്കും പകരം കോ​ൺ​ഗ്ര​സ്​ എ​സി​ലെ രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി, കേ​ര​ള കോ​ൺ​ഗ്ര​സ്​ ബി​യി​ലെ ഗ​ണേ​ഷ്​​കു​മാ​ർ എ​ന്നി​വ​ർ മ​ന്ത്രി​മാ​രാ​കും. നേ​ര​ത്തേ​യു​ള്ള ര​ണ്ട​ര​വ​ർ​ഷം ധാ​ര​ണ​പ്ര​കാ​ര​മാ​ണ്​ മാ​റ്റം. ഡി​സം​ബ​റി​ൽ​ത​ന്നെ പു​തി​യ മ​ന്ത്രി​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ ഉ​ണ്ടാ​കു​മെ​ന്നാ​ണ്​ വി​വ​രം.


ഇന്ന് നടക്കുന്ന ഇടതുമുന്നണി യോഗത്തിൽ മന്ത്രിസഭ പുനഃസംഘടനയിൽ അന്തിമ തീരുമാനമുണ്ടാകും. നേരത്തെ ത​ന്നെ ഗണേഷ് കുമാർ മന്ത്രിസ്ഥാനത്തിനായി അവകാശവാദമുന്നയിച്ചിരുന്നു. എന്നാൽ, നവകേരള സദസിന് ശേഷം മതി മന്ത്രിസഭ പുനഃസംഘടനയെന്ന് മുഖ്യമന്ത്രി നിലപാടെടുക്കുകയായിരുന്നു.

Post a Comment

0 Comments