നീലേശ്വരം - ബേക്കൽകൃത്രിമ ജലപാതാ പദ്ധതിക്കെതിരെ കാഞ്ഞങ്ങാട് കൃത്രിമ ജലപാതാ വിരുദ്ധ ജനകീയമുന്നണി പ്രതിഷേധ മാർച്ച് നടത്തി

LATEST UPDATES

6/recent/ticker-posts

നീലേശ്വരം - ബേക്കൽകൃത്രിമ ജലപാതാ പദ്ധതിക്കെതിരെ കാഞ്ഞങ്ങാട് കൃത്രിമ ജലപാതാ വിരുദ്ധ ജനകീയമുന്നണി പ്രതിഷേധ മാർച്ച് നടത്തി



കാഞ്ഞങ്ങാട്: കോവളം - ബേക്കൽ ജലപാതയുടെ ഭാഗമായ നീലേശ്വരം - ബേക്കൽകൃത്രിമ ജലപാതാ പദ്ധതിക്കെതിരെ കാഞ്ഞങ്ങാട് കൃത്രിമ ജലപാതാ വിരുദ്ധ ജനകീയമുന്നണി പ്രതിഷേധ മാർച്ച് നടത്തി. വിശ്വ ശിൽപ്പി ശ്രീ.കാനായി കുഞ്ഞിരാമൻ ഉൽഘാടനം ചെയ്തു. ജനങ്ങൾ തങ്ങളുടെ ജീവിക്കാനുളള അവകാശങ്ങളെക്കുറിച്ച് എന്നും ജാഗരൂകരായിരിക്കേണ്ടതുണ്ട്. എന്നാൽ മാത്രമേ ഇത്തരം ജനദ്രോഹ പദ്ധതികളെ അകറ്റി നിർത്താൻ സാധിക്കൂ. അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളെപ്പോലെ നമുക്കും എല്ലാ ജില്ലകളിലും ചെറു വിമാനത്താവളങ്ങൾ വേണം. എന്നാൽ യാത്ര ക്ലേശരഹിതമാവും, വേഗത്തിൽ സഞ്ചാരവും സാധ്യമാവും. ലോകത്ത് ഒരിടത്തും കൃത്രിമ പുഴ പണിത് അത് കാണാൻ വിനോദ യാത്രക്കാർ വരും എന്ന് സാമാന്യ ബോധമുള്ള ആരും കരുതില്ല. ഇത്തരം വികലമായ കാഴ്ചപ്പാട് ഈ നാടിനെ പിറകോട്ട് നയിക്കയേ ഉള്ളൂ. ശ്രദ്ധയോടെയും കരുതലോടെയും ഇരിക്കുന്ന ജനങ്ങൾക്ക് ഇത്തരം ജനദ്രോഹ പദ്ധതികൾ തടയാൻ തീർച്ചയായും സാധിക്കും. ഇത്തരത്തിൽ അദ്ദേഹം അവിടെക്കൂടിയവരെ ഉത്ബോധിപ്പിച്ചു. ദുർഗ്ഗാ സ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് മുദ്രാവാക്യം വിളികളോടെയും പ്ലക്കാർഡ് കൾ ഏന്തിയും കാൽനടയായി കാരാട്ട് വയൽ പദ്ധതി പ്രദേശത്ത് സമാപിച്ചു.

കൺവീനർ ഹരികൃഷ്ണൻ കുന്നത്ത്, കമാൻഡർ ടി.വി ദാമോദരൻ, കോൺഗ്രസ്സ് നേതാവ് മുൻ കൗൺസിലർ കുഞ്ഞികൃഷ്ണൻ, പുരുഷോത്തമൻ,സി എം പി നേതാവ് മാധവൻ, പി വി പവിത്രൻ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments