ചിരപുരാതനമായ അതിഞ്ഞാൽ ദർഗ്ഗാ ശരീഫ് ഉറൂസ് ഡിസംബർ 26ന് തുടങ്ങും

LATEST UPDATES

6/recent/ticker-posts

ചിരപുരാതനമായ അതിഞ്ഞാൽ ദർഗ്ഗാ ശരീഫ് ഉറൂസ് ഡിസംബർ 26ന് തുടങ്ങും


കാഞ്ഞങ്ങാട്: ചിരപുരാതനമായ അതിഞ്ഞാൽ ദർഗ്ഗാ ശരീഫ് ഉറൂസ് ഉമർ സമർഖന്ത് നഗറിൽ 2023 ഡിസംബർ 26, 27, 28, 29, 30, 31, 2024 ജനുവരി 1 തിയ്യതികളിലായി നടക്കും. 26 ന് രാത്രി 8 മണിക്ക് മതപ്രഭാഷണ പരമ്പര ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ കോയ്യോട് ഉമർ മുസ്ലിയാർ നിർവ്വഹിക്കും. അതിഞ്ഞാൽ മുസ്ലീം ജമാഅത്ത് പ്രസിഡണ്ട് വി.കെ.അബ്ദുള്ള ഹാജി അദ്ധ്യക്ഷത വഹിക്കും. ഉറൂസ് കമ്മിറ്റി കൺവീനർ ഖാലിദ് അറബിക്കാടത്ത് സ്വാഗതം പറയും. അതിഞ്ഞാൽ മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി പാലാട്ട് ഹുസൈൻ ഹാജി, ട്രഷറർ സി.എച്ച്.സുലൈമാൻ ഹാജി, കോയാപ്പള്ളി കമ്മിറ്റി പ്രസിഡണ്ട് കെ കെ അബ്ദുള്ള ഹാജി എന്നിവർ സംബന്ധിക്കും.ഉസ്താദ് നൗഷാദ് ബാഖവി ചിറയൻകീഴ് പ്രഭാഷണം നടത്തും. 


27 ന്  വൈകുന്നേരം 3 മണിക്ക് അസ്സയ്യിദ് ഉമർ സമർഖന്തിയും, മടിയൻ ക്ഷേത്രപാലകനും തമ്മിലുണ്ടായിരുന്ന അഗാധ സൗഹൃദയത്തിൻ്റെ പാരമ്പര്യ തുടർച്ചയായി തുടർന്ന് വരുന്ന അതിഞ്ഞാൽ -മടിയൻ കോവിലക സൗഹൃദ കൂട്ടായ്മയുടെ നവീനാ വിഷ്കാരം സൗഹൃദ സായാഹ്നം പാണക്കാട് സയ്യിദ് മുനവ്വിറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാലകൃഷ്ണൻ, ഡോ: എ.എം ശ്രീധരൻ, മടിയൻ കോവിലകം, കൊളവയൽ, തെക്കേപുറം, മാണിക്കോത്ത് ജമാ അത്ത് ഭാരവാഹികൾ, സാമുഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തികളും സംബന്ധിയ്ക്കും.

തുടർന്ന് രാത്രി 8 മണിയ്ക്ക് ദഫ് മുട്ട് മത്സരം നടക്കും.


28 ന് ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി, അബുദാബി പ്രഭാഷണം നടത്തും. അതിഞ്ഞാൽ ജമാ അത്ത് വൈസ് പ്രസിഡണ്ട് എം എം മുഹമ്മദ് കുഞ്ഞി ഹാജി, അതിഞ്ഞാൽ ജമാ അത്ത് വൈസ് പ്രസിഡണ്ട് പാലക്കി മുഹമ്മദ് കുഞ്ഞി ഹാജി, ഉറൂസ് കമ്മിറ്റി വൈസ് ചെയർമാൻ തെരുവത്ത് മുഹമ്മദ് കുഞ്ഞി ഹാജി, കോയാപ്പള്ളി ഇമാം അബ്ദുൾ കരീം മൗലവി എന്നിവർ സംബന്ധിക്കും.


29 ന് ജുമുഅ നിസ്കാരനന്തരം മഖാം സിയാറത്ത് തുടർന്ന് ഉറൂസ് കമ്മിറ്റി ചെയർമാൻ ബി മുഹമ്മദ് ഹാജി പതാക ഉയർത്തും.

രാത്രി 8 മണിക്ക് അതിഞ്ഞാൽ മസ്ജിദ് ഖത്തീബ് ഉസ്താദ് ടി.ടി.അബ്ദുൽ ഖാദർ അസ്ഹരി പ്രഭാഷണം നടത്തും.ഉസ്താദ് മുഹമ്മദ് കുഞ്ഞി സഅദി, അൻസാറുൽ ഇസ്ലാം മദ്രസ ഉസ്താദ് സാദിഖ് ദാരിമി എന്നിവർ സംബന്ധിയ്ക്കും. തുടർന്ന്  ഹസ്റത്ത് ടീം അവതരിപ്പിയ്ക്കുന്ന ഉറുദുഖവാലി.


30 ന് ഉസ്താദ് സിറാജുദ്ദീൻ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും. അതിഞ്ഞാൽ ജമാ അത്ത് സെക്രട്ടറി അഹമ്മദ് അഷറഫ് ഹന്ന, ഉറൂസ് കമ്മിറ്റി വൈസ് ചെയർമാൻ മൗവ്വൽ മുഹമ്മദ് കുഞ്ഞി, ജമാ അത്ത് ഓഡിറ്റർ പി.വി. സെയ്ദു ഹാജി എന്നിവർ സംബന്ധിയ്ക്കും.


31 ന് രാത്രി 8 മണിക്ക് ഉസ്താദ് മുനീർ ഹുദവി വിളയിൽ പ്രഭാഷണം നടത്തും. ഉറൂസ് കമ്മിറ്റി ജോ: കൺവീനർമാരായ  റമീസ് അഹമ്മദ്, തസ്‌ലീം വടക്കൻ എന്നിവർ പ്രസംഗിക്കും. ശൈഖുനാ ചെറു മോത്ത് ഉസ്താദ് കൂട്ടുപ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. ഉറു സ് കമ്മിറ്റി ട്രഷറർ സി എച്ച് റിയാസ് നന്ദി പറയും.


2024 ജനുവരി 1 ന് സമാപന ദിവസം സുബഹി നിസ്ക്കാര ശേഷം മൗലൂദ് പാരായണവും അസർ നിസ്കാനന്ദരം അന്നദാനവും നടക്കും.

Post a Comment

0 Comments