തിരുവനന്തപുരം:തിരുവല്ലത്ത് യുവതി ആത്മഹത്യ ചെയ്ത നിലയില്‍. വണ്ടിത്തടം സ്വദേശി ഷഹന ഷാജി (22) ആണ് ജീവനൊടുക്കിയത്.ഭര്‍തൃ വീട്ടിലെ പീഡനത്തെ തുടര്‍ന്നാണ് ഷഹനയുടെ ആത്മഹത്യ എന്ന ബന്ധുക്കളുടെ പരാതിയില്‍ തിരുവല്ലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് ഷഹനയുടെ വീട്ടുകാരുള്‍പ്പെടെ കൂടുതല്‍ പേരുടെ മൊഴിയെടുക്കും. ഇതിന് ശേഷമാകും ഭര്‍ത്താവ് നൗഫലിന്റെ കുടുംബത്തെ ചോദ്യം ചെയ്യുക.
ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. ഭര്‍തൃ വീട്ടിലെ പ്രശ്‌നങ്ങലെ തുടര്‍ന്ന് ഷഹന മൂന്ന് മാസമായി സ്വന്തം വീട്ടിലായിരുന്നു. ഇന്നലെ ഭര്‍തൃവീട്ടില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടു. എന്നാല്‍, ഷഹന പോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഭര്‍ത്താവ് നൗഫല്‍, ഷഹനയുടെ വീട്ടിലെത്തി ഒന്നര വയസുള്ള കുഞ്ഞിനെ ബലമായി വീട്ടിലേക്ക് കൊണ്ടു പോയതായി ബന്ധുക്കള്‍ ആരോപിക്കുന്നു. പിന്നാലെ മുറിയില്‍ കയറി കതകടച്ച യുവതിയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
0 Comments