പള്ളിക്കരയിൽ നിരോധിത കുപ്പിവെള്ളം പിടികൂടി

LATEST UPDATES

6/recent/ticker-posts

പള്ളിക്കരയിൽ നിരോധിത കുപ്പിവെള്ളം പിടികൂടി



പള്ളിക്കര ഗ്രാമപഞ്ചായത്ത് 22ാം വാര്‍ഡില്‍ വാഹനത്തില്‍ കടത്തുകയായിരുന്ന നിരോധിത 275 മില്ലി കുപ്പിവെള്ളം ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പിടികൂടി. 30 ബോട്ടിലുകള്‍ വീതമുള്ള 650 കേയ്‌സ് കുപ്പിവെള്ളമാണ് പിടികൂടിയത്. കുപ്പിവെള്ളം കടത്തിയ വാഹനത്തിന് 25000 രൂപ പിഴ ചുമത്തി.

നടപടി സ്വീകരിക്കാന്‍ പള്ളിക്കര ഗ്രാമപഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കി. ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ലീഡര്‍ പി.വി.ഷാജി, എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ എം.ടി.പി.റിയാസ്, എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് അംഗം ഇ.കെ.ഫാസില്‍, പള്ളിക്കര ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.എച്ച്.അനീഷ് കുമാര്‍, ജൂനിയര്‍ സൂപ്രണ്ട് എസ്.അബ്ദുല്‍ ഷുക്കൂര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Post a Comment

0 Comments