തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പെട്രോള്‍-ഡീസല്‍ വില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. തീരുമാനം കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതി കാത്തു കിടക്കുകയാണെന്ന് ന്യൂസ് 18 റിപ്പോര്‍ട്ടു ചെയ്യുന്നു.
പത്തുരൂപ വരെ കുറച്ചേക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. . ഏപ്രില്‍-മെയ് മാസങ്ങളിലാണ് പൊതു തെരഞ്ഞെടുപ്പ്.അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞിട്ടും ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിരുന്നില്ല. മൂന്നു മാസമായി ക്രൂഡ് ഓയില്‍ ബാരല്‍ ഒന്നിന്റെ വില 70-80 ഡോളറാണ്. ക്രൂഡ് ഓയില്‍ വില കുറഞ്ഞത് എണ്ണക്കമ്പനികളുടെ നഷ്ടം കുറയ്ക്കാന്‍ ഇടയായിട്ടുണ്ട്
വില കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ എന്നിവയുടെ ഓഹരിയില്‍ ഇടിവു രേഖപ്പെടുത്തി.കഴിഞ്ഞ വര്‍ഷം മെയിലാണ് ഇതിന് മുമ്പ് പെട്രോള്‍-ഡീസല്‍ വിലയില്‍ കുറവു വരുത്തിയത്.
അന്ന് പെട്രോളിന്റെ എക്സൈസ് നികുതിയില്‍ എട്ടു രൂപയും ഡീസല്‍ നികുതിയില്‍ ആറ് രൂപയുമാണ് കുറച്ചത്
0 Comments