മക്കയിൽ വൻ സ്വർണ ശേഖരം കണ്ടെത്തിയതായി സ്ഥിരീകരിച്ച് സൗദി അറേബ്യ

LATEST UPDATES

6/recent/ticker-posts

മക്കയിൽ വൻ സ്വർണ ശേഖരം കണ്ടെത്തിയതായി സ്ഥിരീകരിച്ച് സൗദി അറേബ്യമക്കയിൽ വൻ സ്വർണ ശേഖരം കണ്ടെത്തിയതായി സൗദി അറേബ്യ. രാജ്യത്തെ പ്രധാന ഖനിയായ മൻസുറ - മസ്റാഹിന് തെക്ക് ഭാഗത്തായി 100 കിലോമീറ്റർ പ്രദേശത്ത് പുതിയ സ്വർണ ശേഖരം കണ്ടെത്തിയെന്ന വിവരം വ്യാഴാഴ്ചയാണ് സൗദി അറേബ്യ പുറത്ത് വിട്ടത്. ഖനന കമ്പനിയായ മഅദീന്റെ (Maaden) നേതൃത്വത്തിൽ 2022ൽ തുടക്കമിട്ട പര്യവേഷണങ്ങളുടെ ഭാഗമായാണ് സ്വർണ സാന്നിധ്യം കണ്ടെത്തിയത്. ഇതിലൂടെ കൂടുതൽ സ്വർണ ഖനനം സാധ്യമാകുമെന്ന് കമ്പനി വ്യക്തമാക്കി.


തെക്കൻ ഉറൂഖ് (Uruq) പ്രദേശത്ത് നടത്തിയ ഡ്രില്ലിങ്ങിന്റെ ഫലമായി 100 കിലോമീറ്റർ പ്രദേശത്ത് മൻസുറ - മസ്റയിലേതിന് സമാനമായ പ്രദേശം കണ്ടെത്താനായെന്നും കമ്പനി പറയുന്നു. ഇവിടെ നിന്നും ശേഖരിച്ച സാമ്പിളുകളിൽ ഒന്നിൽ, ഒരു ടണ്ണിൽ 10.4 ഗ്രാം എന്ന നിരക്കിലും മറ്റൊന്നിൽ 20.6 ഗ്രാം എന്ന നിരക്കിലും സ്വർണത്തിന്റെ അംശം കണ്ടെത്തിയെന്നും കമ്പനി ചൂണ്ടിക്കാണിക്കുന്നു. ഈ സാമ്പിളുകൾ പ്രദേശത്തെ വലിയ സ്വർണ നിക്ഷേപത്തിന്റെ ശേഖരത്തെയാണ് സൂചിപ്പിക്കുന്നത് എന്നും ഇതിന്റെ അടിസ്ഥാനത്തിൽ 2024 ൽ കൂടുതൽ ഖനനം നടത്താൻ ആലോചിക്കുന്നതായും കമ്പനി വിശദീകരിച്ചു.

Post a Comment

0 Comments