കാഞ്ഞങ്ങാട്: മകൾ പുതിയ ഒരു ജീവിതത്തിലേക്ക് കടക്കുമ്പോൾ പാവപ്പെട്ട വൃക്ക രോഗികൾക്ക് തികച്ചും സൗജന്യമായി ഡയാലിസിസ് ചെയ്ത് നൽകുന്ന ചിത്താരി ഡയാലിസിസ് സെന്റെറിലെ രോഗികൾക്ക് കാരുണ്യത്തിന്റെ കൈ നീട്ടിയിരിക്കുകയാണ് സൗത്ത് ചിത്താരിയിലെ സി.പി സുബൈർ ഷമീമ ദമ്പതികൾ
മകൾ ഫാത്തിമത്ത് ഷംറിയുടെയും വരൻ ബല്ലാകടപ്പുറം അനസ് റഹ്മാന്റെയും നിക്കാഹ് വേദിയാണ് വേറിട്ട ഒരു കാരുണ്യ പ്രവർത്തനത്തിന് സാക്ഷ്യം വഹിച്ചത് ചിത്താരി ഡയാലിസിസ് സെന്റെറിന്റെ ചാലഞ്ച് പദ്ധതിയിൽ പങ്കാളിയായി കൊണ്ടാണ് സി പി സുബൈർ മാതൃകാപരമായ കാരുണ്യ പ്രവർത്തനം നടത്തിയത്
നിക്കാഹ് വേദിയിൽ വെച്ച് സി പി സുബൈർ സൗത്ത് ചിത്താരി ജമാ അത്ത് പ്രസിഡണ്ട് CH മുഹമ്മദ് കുഞ്ഞി ഹാജിക്ക് ചെക്ക് കൈമാറി ചടങ്ങിൽ നവവരൻ അനസ് റഹ്മാൻ സിപി കുഞബ്ദുള്ള ഹാജി ഷംസു പാലക്കി ഹാരിസ് സി പി എന്നിവർ പങ്കെടുത്തു
0 Comments