ക്ഷണിച്ചില്ലെങ്കിലും രാമക്ഷേത്ര ചടങ്ങിന് പോകുമെന്ന് കോൺഗ്രസ് മുഖ്യമന്ത്രി

LATEST UPDATES

6/recent/ticker-posts

ക്ഷണിച്ചില്ലെങ്കിലും രാമക്ഷേത്ര ചടങ്ങിന് പോകുമെന്ന് കോൺഗ്രസ് മുഖ്യമന്ത്രിഷിംല: അയോധ്യയിൽ ബാബരി മസ്ജിദ് തകർത്തിയിടത്ത് നിർമിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് ക്ഷണിച്ചില്ലെങ്കിലും പോകുമെന്ന് കോൺഗ്രസ് മുഖ്യമന്ത്രി. ഹി​മാ​ച​ൽ പ്രദേശ് മു​ഖ്യ​മ​ന്ത്രി സു​ഖ്‍വി​ന്ദ​ർ സി​ങ് സു​ഖുവാണ് ഹൈക്കമാൻഡ് നിലപാടിനു മുമ്പേ തീരുമാനം പ്രഖ്യാപിച്ചത്.


അയോധ്യയിൽ നിന്ന് ഇതുവരെ ക്ഷണമൊന്നും ലഭിച്ചിട്ടില്ല. പക്ഷേ ക്ഷണം ലഭിച്ചാലും ഇല്ലെങ്കിലും പോവും. ശ്രീരാമനാണ് നമ്മുടെ വിശ്വാസത്തിന്റെ കേന്ദ്രം. ഞങ്ങൾ അദ്ദേഹം കാണിച്ച പാത പിന്തുടരും -സു​ഖ്‍വി​ന്ദ​ർ പറഞ്ഞു.

രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ പങ്കെടുക്കാൻ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി, അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭാ നേതാവ് അധിർ രഞ്ജൻ ചൗധരി എന്നിവർക്ക് ക്ഷണം ലഭിച്ചിരുന്നു.


പങ്കെടുക്കുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കാത്തതിനെ തുടർന്ന് വിവാദം ഉടലെടുക്കുകയും കേരളത്തിലടക്കം നേതാക്കൾ ഭിന്നാഭിപ്രായം പറയുകയും ചെയ്തതോടെ പരസ്യപ്രതികരണം ഹൈക്കമാൻഡ് വിലക്കിയിരുന്നു.


ചടങ്ങിന് പാർട്ടി നേതാക്കൾക്ക് ക്ഷണം ലഭിച്ചതിൽ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നാണ് കോൺഗ്രസ് നിലപാട്. ഈ അവസരത്തിലാണ് ആദ്യമായി ഒരു കോൺഗ്രസ് മുഖ്യമന്ത്രി തന്നെ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.നേരത്തെ, സോണിയാ ​ഗാന്ധിയോ അവരുടെ പ്രതിനിധിയോ ചടങ്ങിന് പങ്കെടുക്കുമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് അറിയിച്ചിരുന്നു.


Post a Comment

0 Comments