സ്വന്തം അമ്മയുടെ മുഖത്ത് ചൂടുവെള്ളം ഒഴിച്ചു;നിലത്തിട്ട് വലിച്ചിഴച്ചു;അധ്യാപികക്കെതിരെ മകളുടെ പരാതി

LATEST UPDATES

6/recent/ticker-posts

സ്വന്തം അമ്മയുടെ മുഖത്ത് ചൂടുവെള്ളം ഒഴിച്ചു;നിലത്തിട്ട് വലിച്ചിഴച്ചു;അധ്യാപികക്കെതിരെ മകളുടെ പരാതിതിരുവനന്തപുരം: വയോധികയായ അമ്മയ്ക്ക് മകളുടെ ക്രൂരപീഡനം. തിരുവനന്തപുരം ചാക്കയിലാണ് സംഭവം. അദ്ധ്യാപികയായ സ്ത്രീയാണ് 80 വയസിലേറെ പ്രായമുള്ള അമ്മയെ ക്രൂരമായി ഉപദ്രവിച്ചത്.ഇവര്‍ വൃദ്ധയുടെ ശരീരത്തില്‍ ചൂടുവെള്ളം ഒഴിച്ചെന്നും നിലത്തിട്ട് വലിച്ചിഴച്ചെന്നുമാണ് പരാതി.


അദ്ധ്യാപികയുടെ മകളാണ് മുത്തശിയെ ഉപദ്രവിക്കുന്ന വിവരം പൊലീസിനെ അറിയിച്ചത്. ഇതിന്റെ ദൃശ്യങ്ങളും പെണ്‍കുട്ടി പൊലീസിന് കൈമാറിയിട്ടുണ്ട്. അമ്മ മുത്തശിയെ വര്‍ഷങ്ങളായി ഉപദ്രവിക്കുന്നുണ്ടെന്നും സ്ട്രോക്ക് വന്നിട്ടും അതിനുള്ള ചികിത്സയോ മരുന്നോ നല്‍കാറില്ലെന്നും പരാതിയിലുണ്ട്.


വിദേശത്തായിരുന്ന പെണ്‍കുട്ടി കഴിഞ്ഞ സെപ്തംബറിലാണ് നാട്ടില്‍ തിരിച്ചെത്തിയത്. അപ്പോഴും അമ്മ മുത്തശിയെ ഉപദ്രവിക്കുന്നുണ്ടായിരുന്നു. പല തവണ വിലക്കിയിട്ടും അദ്ധ്യാപിക ഇത് വകവച്ചില്ല. മകളോട് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാനും അദ്ധ്യാപിക ആവശ്യപ്പെട്ടു. കഴിഞ്ഞ ഒക്ടോബറില്‍ പെണ്‍കുട്ടി അമ്മയ്‌ക്കെതിരെ പേട്ട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍, മകള്‍ക്ക് മാനസിക പ്രശ്നമുണ്ടെന്നും അതിനാല്‍ കുട്ടി പറയുന്നത് കാര്യമാക്കേണ്ടെന്നും അദ്ധ്യാപിക പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു. ഇതോടെ പൊലീസും അന്വേഷണം അവസാനിപ്പിച്ചെന്ന് കുട്ടി പറയുന്നു.അമ്മയുടെ ഉപദ്രവം കാരണം പെണ്‍കുട്ടി ഇപ്പോള്‍ മറ്റൊരിടത്താണ് താമസം. ബന്ധുക്കളാരും ഈ വീട്ടിലേയ്‌ക്ക് വരാറില്ല.കഴിഞ്ഞ ദിവസമാണ് അമ്മ മുത്തശിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ സഹിതം പെണ്‍കുട്ടി വീണ്ടും പൊലീസിന് പരാതി നല്‍കിയത്. മുത്തശിയെ കുളിമുറിയില്‍ ഇരുത്തി അമ്മ അവര്‍ക്ക് നേരേ ചൂടുവെള്ളം വെള്ളം ഒഴിക്കുന്നതിന്റെയും തറയിലൂടെ വലിച്ചിഴക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പെണ്‍കുട്ടി പുറത്തുവിട്ടിരിക്കുന്നത്.

Post a Comment

0 Comments