ജോലി സ്ത്രീകളെ ഗർഭം ധരിപ്പിക്കൽ; ശമ്പളം 13 ലക്ഷം; ഗര്‍ഭം ധരിച്ചില്ലെങ്കില്‍ സമാശ്വാസ തുക; 8 പേര്‍ അറസ്റ്റില്‍

LATEST UPDATES

6/recent/ticker-posts

ജോലി സ്ത്രീകളെ ഗർഭം ധരിപ്പിക്കൽ; ശമ്പളം 13 ലക്ഷം; ഗര്‍ഭം ധരിച്ചില്ലെങ്കില്‍ സമാശ്വാസ തുക; 8 പേര്‍ അറസ്റ്റില്‍




പട്‌ന: സ്ത്രീകളെ ഗര്‍ഭം ധരിപ്പിച്ചാല്‍ 13 ലക്ഷം രൂപ പ്രതിഫലം നൽകുമെന്ന് വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്. ബിഹാറില്‍ നടത്തിയ തട്ടിപ്പിൽ നിരവധി പേരാണ് ഇരയായത്. . ഓള്‍ ഇന്ത്യ പ്രഗ്നന്റ് ജോബ് ഏജന്‍സി എന്ന പേരില്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ എട്ട് പേരെ പൊലീസ് പിടികൂടി. മുന്ന കുമാര്‍ എന്നയാളാണ് തട്ടിപ്പുസംഘത്തിന്റെ പ്രധാനിയെന്നാണ് പ‌ൊലീസ് പറയുന്നത്. എന്നാല്‍ ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല.


പങ്കാളിയിൽ നിന്ന് ഗര്‍ഭം ധരിക്കാൻ കഴിയാത്ത സ്ത്രികളെ ഗർഭം ധരിപ്പിച്ചാൽ 13 ലക്ഷം രൂപ നൽകുമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ. ശാരീരിക ബന്ധത്തിന് ശേഷം ഗര്‍ഭധാരണം നടന്നില്ലെങ്കില്‍ സമാശ്വാസ സമ്മാനമായി 5 ലക്ഷം രൂപയും സംഘം വാഗ്ദാനം ചെയ്തിരുന്നു. ഓണ്‍ലൈന്‍ വഴി പരസ്യം നല്‍കിയാണ് നിരവധി പുരുഷന്മാരില്‍നിന്ന് ഇവര്‍ പണം തട്ടിയത്. ഇവരില്‍നിന്ന് ഒട്ടേറെ രേഖകളും മൊബൈല്‍ഫോണുകളും പിടിച്ചെടുത്തു. ബിഹാറിലെ നവാഡ ജില്ല കേന്ദ്രീകരിച്ചാണ് തട്ടിപ്പുസംഘം പ്രവര്‍ത്തിച്ചിരുന്നത്.

Post a Comment

0 Comments