ഉദുമയിലൂടെ യാത്ര ചെയ്യുന്നവർ ഉണ്ണി അപ്പം വാങ്ങൂ... ഈ മനുഷ്യനെ സഹായിക്കൂ

LATEST UPDATES

6/recent/ticker-posts

ഉദുമയിലൂടെ യാത്ര ചെയ്യുന്നവർ ഉണ്ണി അപ്പം വാങ്ങൂ... ഈ മനുഷ്യനെ സഹായിക്കൂ



ഉദുമ: തൂവെള്ള വസ്ത്രവും തലപ്പാവും ധരിച്ച ഒരു പാവപ്പെട്ട മനുഷ്യൻ റോഡ് വക്കിൽ നിന്ന് ഉണ്ണി അപ്പ ത്തിൻ്റെ പാക്കറ്റുമായി കൈ നീട്ടി നിൽക്കുക യാണ്. കാറഡുക്ക ആദൂർ സ്വദേശിയായ മദ്രസ അധ്യാ പകൻ അബ്ബാസ് മൗലവി യാണ് ഉദുമ പുതിയനിരം റോഡ രികിൽ രാവിലെ മുതൽ വൈകുന്നേരം വരെ ഉണ്ണി അപ്പ പാക്കറ്റു മായി നിൽ ക്കുന്നത്. പ്രായം ചെന്ന ഉമ്മയും ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന കുടുംബം പുലർത്താൻ വേണ്ടിയാണ് അബ്ബാസ് മൗലവി റോഡ് വക്കിൽ നിന്ന് വാഹനങ്ങൾക്ക് നേരെ ഉണ്ണിയപ്പ പാക്കറ്റുകൾ നീട്ടുന്നത്. ദയ തോന്നിയ ചിലരെങ്കിലും വാഹനം നിർത്തി ഉണ്ണിയപ്പം വാങ്ങും. ആദൂരിലെ വീട്ടിൽ നിന്ന് പുലർച്ചെ മൂന്നു മണി ക്ക് ഉണരുന്ന അബ്ബാസ് മൗലവി ഉണ്ണിഅപ്പം പാകം ചെയ്ത ശേഷം സുബഹി നിസ്കാരവും കഴിഞ്ഞ് ചിർത്തട്ടി മദ്രസയിലേക്ക് പോകും. കുട്ടികളെ പഠിപ്പിച്ച ശേഷമാണ് ഉണ്ണിപ്പം പാക്കറ്റുമായി ഉദുമയിലേ ക്ക് വരുന്നത്. ചില ദിവസ ങ്ങളിൽ പെട്ടെന്ന് വിറ്റു തീരും. ചില ദിവസം വൈകു ന്നേരം വരെ നിന്നാലും പാക്കറ്റുകൾ ബാക്കി വരും.

ഇതു വഴി പോകുന്നവർ ഈ മനുഷ്യനെ കണ്ടാൽ ഒരു പാക്കറ്റ് ഉണ്ണിയപ്പം വാങ്ങി സഹായിക്കുക!

Post a Comment

0 Comments