സ്നേഹ വീട് മനുഷ്യസ്നേഹത്തിന്റെ മാതൃക; പി കെ കുഞ്ഞാലിക്കുട്ടി

സ്നേഹ വീട് മനുഷ്യസ്നേഹത്തിന്റെ മാതൃക; പി കെ കുഞ്ഞാലിക്കുട്ടി



അമ്പലത്തറ:എൻഡോസൾഫാൻ ദുരിതബാധിതർക്കും ഭിന്നശേഷിക്കാർക്കും വേണ്ടി അമ്പലത്തറയിൽ പ്രവർത്തിച്ചു വരുന്ന സ്നേഹവീട് മാനവ സ്നേഹത്തിന്റെഉദാത്ത മാതൃകയാണെന്ന് മുൻ മന്ത്രിയും സിറ്റിംഗ് എം എൽ എ യുമായ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭിന്നശേഷിക്കാരെ ചേർത്തു നിർത്താനുള്ള     പരിശ്രമങ്ങൾക്ക് പരിശ്രമങ്ങൾക്ക് പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.

ഡിഫ്രന്റ് ആർട് സെന്റർ സ്നേഹ വീടിന് അനുവദിച്ച ഫിസിയോ തെറാപ്പി യൂണിറ്റ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്നേഹവീട് ജില്ലയിലെ ഭിന്നശേഷിക്കാരുടെ മികച്ച സ്ഥാപനമായി മാറ്റാനുള്ള സഹായ സഹകരണങ്ങൾ തുടർന്നുമുണ്ടാകുമെന്ന്  മുഖ്യാതിഥി ഗോപിനാഥ് മുതുകാട് പറഞ്ഞു.

 പുല്ലുർ - പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ .അരവിന്ദാക്ഷൻ അദ്ധ്യക്ഷം വഹിച്ചു.ഡിഫറെൻറ് ആർട്ട് സെൻറർ തിരുവനന്തപുരം അഡ്വൈസറി ബോർഡ് അംഗം പോൾ കറുകപ്പിള്ളിൽ, വാർഡ് അംഗങ്ങളായ എ.വി.കുഞ്ഞമ്പു , സി.കെ.സബിത , മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീർ  സംസാരിച്ചു.

അഡ്വ:ടി.വി.രാജേന്ദ്രൻ സ്വാഗതവും  മുനീസ അമ്പലത്തറ നന്ദിയും പറഞ്ഞു.

Post a Comment

0 Comments