ട്രെയിനിലേക്ക് ചാടിക്കയറാൻ ശ്രമം, യാത്രക്കാരന്റെ കൈ അറ്റു

LATEST UPDATES

6/recent/ticker-posts

ട്രെയിനിലേക്ക് ചാടിക്കയറാൻ ശ്രമം, യാത്രക്കാരന്റെ കൈ അറ്റുഓടുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് യാത്രക്കാരന്റെ കൈ അറ്റു. തിരുവനന്തപുരത്ത് നിന്ന് പൂണെയ്ക്ക് പോയ നാ​ഗ്പൂർ സ്വദേശി രവിയ്ക്കാണ് ദാരുണമായി അപകടത്തിൽപ്പെട്ടത്. വൈകിട്ട് നാല് മണിക്കാണ് അപകടം സംഭവിച്ചത്. തിരുവനന്തപുരം നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സിലെ യാത്രക്കാരനായിരുന്നു രവി.


കായംകുളം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ കുടിക്കാന്‍ വെള്ളം വാങ്ങിക്കാനിറങ്ങിയതായിരുന്നു രവി. ട്രെയിൻ ട്രാക്കയില്‍ നിന്ന്നീങ്ങിത്തുടങ്ങിയപ്പോൾ ഓടിക്കയറാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. ട്രെയിനിൽ നിന്ന് ഇയാൾ പ്ലാറ്റ്ഫോമിലേക്ക് വീഴുകയായിരുന്നു. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കൈ കുടുങ്ങി അറ്റുപോകുകയായിരുന്നു.

അപകടത്തില്‍പ്പെട്ട ഇയാളെ നാട്ടുകാരും സുരക്ഷാ ഉദ്യോ​ഗസ്ഥരും ചേർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിന്നീട് അവിടെ നിന്ന് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. അറ്റുപോയ കൈ ഉൾപ്പെടെയാണ് രവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

Post a Comment

0 Comments