കാഞ്ഞങ്ങാട് നഗരത്തിലെ ഡിവൈഎഫ്ഐയുടെ അനധികൃത കെട്ടിടം പൊളിച്ച് മാറ്റിയില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കും: മുസ്ലിം ലീഗ്

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് നഗരത്തിലെ ഡിവൈഎഫ്ഐയുടെ അനധികൃത കെട്ടിടം പൊളിച്ച് മാറ്റിയില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കും: മുസ്ലിം ലീഗ്



കാഞ്ഞങ്ങാട്: പൊതു റോഡിനരികില്‍ ഡി.വൈ.എഫ്.ഐ നിര്‍മിച്ച അനധികൃത കെട്ടിടം അടിയന്തിരമായി അത് പൊളിച്ചുമാറ്റാത്ത പക്ഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കക്ഷി ചേര്‍ത്ത് ഹൈക്കോടതിയില്‍ കോടതിയലക്ഷ്യത്തിന് കേസ് ഫയല്‍ ചെയ്യു മെന്ന് കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിംലീഗ് ഭാരവാഹികള്‍ പത്ര സ മ്മേളനത്തില്‍ പറഞ്ഞു. നഗരസഭാ ബസ് സ്റ്റാന്റും ഷോപ്പിംഗ്  സ്ഥാപിതമായി കാല്‍ നൂറ്റാണ്ടിലേറെ പിന്നിട്ടു. നാളിതുവരെ ആരും പ്രചാരണോപാധി സ്ഥാപിച്ചിട്ടില്ലാത്തതും സീബ്രാ ലൈനിനോട് ചേര്‍ന്ന്‌നില്‍ക്കുന്ന ഏറെ കരുതലുണ്ടാവേണ്ടതുമായ സ്ഥലത്താണ് ആഴ്ചകള്‍ക്ക് ശേഷം നടക്കേണ്ടൊരു പരിപാടിയുടെ പ്രചരണാര്‍ത്ഥം സ്ഥിരനിര്‍മ്മാണത്തിന്റെ കെട്ടിടം ഡി വൈ എഫ് ഐ നിര്‍മ്മിച്ചിരിക്കുന്നത്. അനധികൃത നിര്‍മ്മാണങ്ങളും പ്രചാരണോപാധികളും നീക്കം ചെയ്യാന്‍ ഹൈക്കോടതി കര്‍ശനമായി ഉത്തരവിടുകയും ബന്ധപ്പെട്ട അധികാരികള്‍ക്ക് കല്‍പന കൊടുക്കുകയും ചെയ്ത പശ്ചാത്തലം നിലവിലിരിക്കെ ഉപജീവനത്തിന് തട്ടുകട നടത്തുന്ന വികലാംഗരുടെ സ്ഥാപനങ്ങള്‍ നീക്കം ചെയ്യാന്‍ മത്സരിച്ചിറങ്ങിയ നഗരസഭോദ്യോഗസ്ഥന്മാര്‍ ഇക്കാര്യത്തില്‍ ഡി.വൈ.എഫ്.ഐ യുടെ വേലക്കാരെപ്പോലെ പെരുമാറുകയാണ്. സംഭവം നടന്നയുടനെ ഡിവൈഎസ്പി, സബ് കലക്ടര്‍,ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കലക്ടര്‍,എസ് പി എന്നിവരെ നേരിട്ടും എം.എല്‍.എ മാര്‍ മുഖേനയും പാര്‍ട്ടി ബന്ധപ്പെടുകയുണ്ടായി. നഗരസഭാ സെക്രെട്ടറിക്ക് യൂത്ത് ലീഗ് നിവേദനം നല്‍കുകയും ഘരാവോ ചെയ്യുകയും ചെയ്തു. തങ്ങള്‍ അനധികൃത നിര്‍മ്മാണം പൊളിച്ചു മാറ്റാന്‍ ഒരുക്കമാണെന്നും പശ്ചാത്തലമൊരുക്കേണ്ട മുനിസിപ്പല്‍ സെക്രെട്ടറി ഒഴിഞ്ഞു മാറുന്നുവെന്നുമുള്ള ധ്വനിയിലാണ് പോലീസും റവന്യൂ അധികാരികളും സംസാരിക്കുന്നത്. നിയമം നടപ്പാക്കുന്നതിനെതിരെ തനിക്ക് ഭീഷണിയുണ്ടന്ന് സെക്രെട്ടറിയും വിലപിക്കുകയാണെന്ന് ഭാരവാഹികള്‍ കൂട്ടി ചേര്‍ത്തു. മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് ബഷീര്‍ വെള്ളി ക്കോത്ത്,ജന.സെക്രട്ടറി കെ.കെ ബദറുദ്ധീന്‍, ട്രഷറര്‍ സി.കെ റഹ്മത്തുള്ള, വൈസ് പ്രസിഡന്റുമാരായ ടി അന്തുമാന്‍, തെരുവത്ത് മൂസ ഹാജി, സെക്രട്ടറിമാരായ പി.എം ഫാറൂഖ്, ബഷീര്‍ കൊവ്വല്‍പള്ളി, മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് നദീര്‍ കൊത്തിക്കാല്‍, ജന.സെക്രട്ടറി റമീസ് ആറങ്ങാടി, അജാനൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് ജന.സെക്രട്ടറി ബഷീര്‍ ചിത്താരി എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments