14 കാരിയുടേയും സ്‌കൂള്‍ ബസ് ഡ്രൈവറുടെയും മൃതദേഹങ്ങള്‍ റെയില്‍വേ ട്രാക്കില്‍; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസ്

LATEST UPDATES

6/recent/ticker-posts

14 കാരിയുടേയും സ്‌കൂള്‍ ബസ് ഡ്രൈവറുടെയും മൃതദേഹങ്ങള്‍ റെയില്‍വേ ട്രാക്കില്‍; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസ്ബെംഗളൂരുവില്‍ 14-കാരിയായ വിദ്യാര്‍ഥിനിയുടേയും സ്‌കൂള്‍ ബസ് ഡ്രൈവറുടെയും മൃതദേഹം റെയില്‍വേ ട്രാക്കിന്റെ സമീപത്ത് നിന്നും കണ്ടെത്തിയ സംഭവത്തില്‍ സ്‌കൂള്‍ മാനേജ്മെന്റിനെതിരേ കേസെടുത്തു. വിദ്യാര്‍ഥിനിയുടെ പിതാവിന്റെ പരാതിയിന്മേലാണ് നടപടി. ചിക്കമംഗളൂരു ജില്ലയിലെ അജ്ജംപുരയിലാണ് സംഭവം. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു വിദ്യാര്‍ഥിനിയുടേയും ഡ്രൈവറുടേയും മൃതദേഹം റെയില്‍വേ പാളത്തിന് സമീപത്ത് നിന്നും കണ്ടെത്തിയത്. ഗിരിയ പുരയിലെ സ്വകാര്യ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മരിച്ചത്. ബസ് ഡ്രൈവര്‍ തന്നോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നതിനെക്കുറിച്ച് നേരത്തെ മാതാപിതാക്കളോട് പെണ്‍കുട്ടി പറഞ്ഞിരുന്നതായി പൊലീസ് പറഞ്ഞു. തന്റെ മകളെ ഡ്രൈവര്‍ പീഡിപ്പിക്കുന്നതായി കാട്ടി പിതാവ് സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നതായും പൊലീസ് പറഞ്ഞു. ഡ്രൈവര്‍ കുറച്ചുകാലമായി മകളെ ശല്യപ്പെടുത്തുന്നുണ്ടെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ പിതാവ് ഒക്ടോബറില്‍ സ്‌കൂള്‍ മാനേജ്‌മെന്റിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഡ്രൈവര്‍ക്കെതിരെ സ്‌കൂള്‍ മാനേജ്മെന്റ് അന്വേഷിക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. മാനേജ്മെന്റ് പൊലീസിനെയോ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിനെയോ അറിയിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം മല്ലഗൗഡ ജില്ലാ ആശുപത്രിയില്‍ നടത്തിയ ശേഷം മൃതദേഹങ്ങള്‍ അവരുടെ കുടുംബാംഗങ്ങള്‍ക്ക് വിട്ടുകൊടുത്തതായി പൊലീസ് പറഞ്ഞു. ഇരുവരുടെയും ആത്മഹത്യയാണെന്ന് സംശയിക്കുനതായി പൊലീസ് പറഞ്ഞു.

Post a Comment

0 Comments