ബേക്കല്‍ പള്ളിക്കരയില്‍ യുവതി ട്രെയിനില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കല്‍പ്പറ്റ കാവുംമന്ദം സ്വദേശി മഞ്ജു മലയില്‍ വീട്ടില്‍ എ.വി.ജോസഫിന്റെ മകള്‍ ഐശ്വര്യ ജോസഫ് (30) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9 മണിയോടെ നേത്രാവതി എക്സ്പ്രസില്‍ നിന്നും വീണതാണെന്ന് സംശയിക്കുന്നു. പള്ളിക്കര മാസ്തിഗുഡയിലാണ് യുവതിയെ വീണ് കിടക്കുന്ന നിലയില്‍ കണ്ടത്. തലക്കും കൈകാലുകളിലുമടക്കം പരിക്കേറ്റ യുവതിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. നീലജീന്‍സ് പാന്റും ചെക്ക് ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. തൊട്ടടുത്ത് നിന്നും ലഭിച്ച ഹാന്‍ഡ് ബാഗും ഇതിനുള്ളിലുണ്ടായിരുന്ന മണി പേഴ്സും പരിശോധിച്ചതോടെയാണ് മരിച്ച ആളെ തിരിച്ചറിഞ്ഞത്. കോഴിക്കോട്ടെ സ്വകാര്യ ഡിജിറ്റല്‍ സ്ഥാപനത്തിലെ ഹ്യൂമന്‍ റിസോര്‍സ് മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. ജോലിയുടെ ഭാഗമായാണ് ഇവര്‍ ഇന്നലെ മംഗളൂരുവിലേയ്ക്കു നേത്രാവതി എക്സ്പ്രസില്‍ യാത്ര ചെയ്തത്. വിവരമറിഞ്ഞ് ബന്ധുക്കള്‍ കാസര്‍കോട്ടെത്തിയിട്ടുണ്ട്. മോളി എന്ന ഹേമയാണ് ഐശ്വര്യയുടെ മാതാവ്. അക്ഷ ഏക സഹോദരി
0 Comments