കാസർകോട് സിവില്‍ പൊലീസ് ഓഫീസറുടെ മൃതദേഹം ആശുപത്രി കോപൗണ്ടിലെ മാലിന്യ കൂമ്പാരത്തില്‍ കണ്ടെത്തി

LATEST UPDATES

6/recent/ticker-posts

കാസർകോട് സിവില്‍ പൊലീസ് ഓഫീസറുടെ മൃതദേഹം ആശുപത്രി കോപൗണ്ടിലെ മാലിന്യ കൂമ്പാരത്തില്‍ കണ്ടെത്തി

 കാസർകോട്: സിവില്‍ പൊലീസ് ഓഫീസറുടെ മൃതദേഹം ആശുപത്രി കോപൗണ്ടിലെ മാലിന്യ കൂമ്പാരത്തില്‍ കണ്ടെത്തി. കാസര്‍കോട് എ.ആര്‍ ക്യാംപിലെ ഉദ്യോഗസ്ഥനും ആലപ്പുഴ സ്വദേശിയുമായ സുധീഷി(38)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കറന്തക്കാട് കേളുഗുഡ്ഡെ റോഡിലെ ഉമാ നഴ്‌സിങ് ഹോമിലെ കോംപൗണ്ടിലാണ് മൃതദേഹം കണ്ടത്. 


ശനിയാഴ്ച വൈകുന്നേരം വഴിയാത്രക്കാരനാണ് മൃതദേഹം ആദ്യം കണ്ടതെന്ന് പറയുന്നു. കാവി ലുങ്കിയും കറുത്ത ബനിയനുമാണ് ധരിച്ചിരുന്നത്. കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം. വിവരമറിയിച്ചതിനെ തുടർന്ന് കാസര്‍കോട് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി. പൊലീസ് നായയും വിരലടയാള വിദഗ്ധരും എത്തിയിട്ടുണ്ട്. അമിതമായി മദ്യം കഴിച്ചതായിരിക്കാം മരണകാരണമെന്ന് സംശയിക്കുന്നത്.

Post a Comment

0 Comments