ഉപ്പള സോങ്കാലിൽ സ്കൂട്ടറിന് പിന്നിൽ കാർ ഇടിച്ച് യുവാവ് മരിച്ചു

LATEST UPDATES

6/recent/ticker-posts

ഉപ്പള സോങ്കാലിൽ സ്കൂട്ടറിന് പിന്നിൽ കാർ ഇടിച്ച് യുവാവ് മരിച്ചുഉപ്പള സോങ്കാലിൽ ഇന്നു വൈകിട്ട് സ്കൂട്ടറിൽ കാറിടിച്ചു യുവാവ് മരിച്ചു. മീഞ്ച കൊജമുഖ ഉമിക്കളയിലെ മുഹമ്മദ് ഉമിക്കള (35)യാണ് മരിച്ചത്.ഗോവയിൽ ഒരു കടയിലെ ജീവനക്കാരനായിരുന്നു. രണ്ടു ദിവസം മുമ്പാണ് നാട്ടിലെത്തിയത്. ഇന്നുച്ചയ്ക്ക് ബേക്കൂർ ഒബർല ഉറൂസ് കഴിഞ്ഞു സുഹൃത്തിനെ കൊടങ്കയിലെ വീട്ടിൽ എത്തിച്ചു മടങ്ങുകയായിരുന്നു. സോങ്കാലിലെത്തിയപ്പോൾ കാർ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ മുഹമ്മദിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഉപ്പള യിലെ താലൂക്ക് ആശുപത്രി മോർച്ചറിയിൽ എത്തിച്ചു. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട് പരേതനായ മൊയ്തീൻകുത്തിയാണ് പിതാവ്. മാതാവ്: നഫീസ.ഭാര്യ: മിസ്രിയ .മക്കൾ: അജു , ഫാത്തിമ, മുഹമ്മദ്. സഹോദരങ്ങൾ: സലിം ,യൂസഫ്, ഫാറൂക്ക്, ഫാത്തിമ, താഹിറ, നസീമ, ഹസീന

Post a Comment

0 Comments