രണ്ട് സുഹൃത്തുക്കൾ ചേർന്ന് നിർമ്മിച്ച മണ്ണുമാന്തി യന്ത്രം കൗതുകമാകുന്നു

LATEST UPDATES

6/recent/ticker-posts

രണ്ട് സുഹൃത്തുക്കൾ ചേർന്ന് നിർമ്മിച്ച മണ്ണുമാന്തി യന്ത്രം കൗതുകമാകുന്നു


ബേക്കൽ: കരിവെള്ളൂർ സ്വദേശികളായ മുനീർ ടി.പിയും സുഹൃത്ത് സുരേഷും നിർമ്മിച്ച പ്രവർത്തിക്കുന്ന ജെ.സി.ബി കൗതുകമാകുന്നു. ജെ.സി.ബി യുടെ രൂപകൽപ്പനയും നിർമ്മാണവും കരിവെള്ളൂർ സ്വദേശികളായ സുരേഷും സുഹൃത്ത് മുനീർ ടി.പി യുമാണ്  ചെയ്തത് . ഇരുവരും വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിൽ സംരഭകരായവരാണ്.

യഥാർത്ഥ ജെ.സി.ബി പോലെ മണ്ണ് കോരി മറ്റൊരു ഇടത്തേക്ക് ഇടാനും ചുറ്റും കറക്കാനും കഴിയും . ആറടി വീതിയും പന്ത്രണ്ടടി നീളവും  എട്ടടി ഉയരത്തിലുമാണ് ജെ.സി.ബി യുടെ നിർമ്മാണം.


തീർത്തും തദ്ദേശിമായി നിർമിച്ച ഈ ജെസിബിയുടെ ഘടകങ്ങൾ തദ്ദേശീയവും ഇന്ത്യയിൽ തന്നെ നിർമ്മിച്ചവയുമാണ്. വൈദ്യൂതിയിൽപ്രവർത്തിക്കുന്ന ഈ ജെ.സി.ബി ക്ക് മൊത്തം നാല് ലക്ഷത്തോളം രൂപ ചിലവാക്കി .


കുട്ടികളുടെ മനസ്സിലെ ആഗ്രഹമാണ് ജെ.സി.ബി ഓടിക്കുക എന്നത് . അതാണ് ജെ.സി. ബി എന്ന മണ്ണ് മാന്തി യന്ത്രം റെഡ് മൂൺ ബീച്ച് പാർക്കിന് വേണ്ടി നിർമ്മിക്കാൻ ഇരുവർക്കും പ്രചോദനമായത്.

Post a Comment

0 Comments