ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം ഒരു മണിക്കൂറിനുള്ളില്‍ തിരിച്ചുപിടിച്ച് കേരളാ പോലീസ്

LATEST UPDATES

6/recent/ticker-posts

ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം ഒരു മണിക്കൂറിനുള്ളില്‍ തിരിച്ചുപിടിച്ച് കേരളാ പോലീസ്ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം ഒരു മണിക്കൂറിനുള്ളില്‍ തിരിച്ചുപിടിച്ച് കേരളാ പോലീസ്. വ്യാജ ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോള്‍ നഷ്ടപ്പെട്ട മലപ്പുറം തിരൂര്‍ സ്വദേശിയുടെ പണമാണ് പോലീസ് തിരിച്ചുപിടിച്ചത്. 2,71,000 രൂപയായിരുന്നു തട്ടിയെടുക്കാന്‍ ശ്രമിച്ചത്.


ശനിയാഴ്ച രാവിലെയാണ് പണം നഷ്ടമായത്. എസ്ബിഐയുടെ കെ.വൈ.സി അപ്‌ഡേഷന്‍ എന്ന പേരില്‍ വന്ന ഫിഷിങ് ലിങ്കില്‍ ക്ലിക്ക് ചെയ്ത ഉടനെ അക്കൗണ്ടില്‍ നിന്നും 2,71,000 രൂപ നഷ്ടമാവുകയായിരുന്നു. ഉടന്‍ തന്നെ 1930 എന്ന് സൈബര്‍ ഓപ്പറേഷന്‍ വിഭാഗത്തിന്റെ നമ്പറിലേക്ക് വിളിച്ച് പണം നഷ്ടപ്പെട്ട വിവരം പറഞ്ഞു. രാവിലെ 10.13നാണ് സൈബര്‍ ഓപ്പറേഷന്‍ വിഭാഗത്തിന് പരാതി ലഭിക്കുന്നത്. കൃത്യം 11.09 ആയപ്പോഴേക്കും നഷ്ടപ്പെട്ട പണം മുഴുവന്‍ തിരിച്ചുപിടിക്കാന്‍ പോലീസിനുകഴിഞ്ഞു.


തട്ടിപ്പിനു പിന്നില്‍ പ്രവര്‍ത്തിച്ചതാരാണ്, ഏത് രാജ്യത്തിരുന്നാണ് തട്ടിപ്പുനടത്തിയത് എന്നീ വിവരങ്ങള്‍ കണ്ടെത്താനുള്ള അന്വേഷണം സൈബര്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്. തട്ടിപ്പ് നടന്ന് രണ്ടുമണിക്കൂറിനകം 1930 എന്ന നമ്പറില്‍ വിളിച്ച് വിവരം അറിയിച്ചാല്‍ പണം തിരികെ ലഭിക്കുമെന്നാണ് പോലീസ് പറയുന്നത്.

Post a Comment

0 Comments