കെ.പി.എസ്.ടി.എ ബേക്കൽ ഉപജില്ലാ സമ്മേളനം ജനുവരി 13ന് ജി.എം.യു.പി.എസ് പള്ളിക്കരയിൽ

LATEST UPDATES

6/recent/ticker-posts

കെ.പി.എസ്.ടി.എ ബേക്കൽ ഉപജില്ലാ സമ്മേളനം ജനുവരി 13ന് ജി.എം.യു.പി.എസ് പള്ളിക്കരയിൽ




പള്ളിക്കര: കേരള പ്രദേശ് സ്കൂൾ ടീച്ചേർസ് അസോസിയേഷൻ ബേക്കൽ ഉപജില്ലാ സമ്മേളനം ജനുവരി 13ന് ശനിയാഴ്ച രാവിലെ മുതൽ ജി.എം.യു.പി.സ്കൂൾ പളളിക്കരയിൽ വെച്ച് നടക്കും. 


     സമ്മേളനത്തിന്റെ ഭാഗമായി ചേർന്ന സംഘാടക സമിതി യോഗം സംസ്ക്കാര സാഹിതി ജില്ലാ ഉപാധ്യക്ഷൻ സുകുമാരൻ പൂച്ചക്കാട് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡണ്ട് കേശവൻ എസ്.പി. അധ്യക്ഷനായി. കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം കെ.അനിൽകുമാർ, ജില്ലാ ജോ. സെക്രട്ടറി പ്രിയ എം.കെ, പള്ളിക്കര മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് മാധവ ബേക്കൽ, ബിന്ദു രമേശ്, കെ.എൻ. പുഷ്പ, കെ.വി.നിഷിത എന്നിവർ സംസാരിച്ചു.


സംഘാടക സമിതി ഭാരവാഹികളായി സുകുമാരൻ പൂച്ചക്കാട് (ചെയർമാൻ), കേശവൻ എസ്.പി.(കൺവീനർ), മാധവ ബേക്കൽ (ട്രഷറർ)


ജില്ലാ സമ്മേളനം ഫെബ്രുവരി 3, 4 തിയ്യതികളിൽ നീലേശ്വരത്ത് വെച്ച് നടക്കും.

Post a Comment

0 Comments