ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടു, ബൈക്കിൽ തട്ടിക്കൊണ്ടുപോയി പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

LATEST UPDATES

6/recent/ticker-posts

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടു, ബൈക്കിൽ തട്ടിക്കൊണ്ടുപോയി പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽമലപ്പുറം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തമിഴ്നാട് ഗൂഡല്ലൂർ സ്വദേശി സഞ്ജയ് (21) ആണ് പിടിയിലായത്. പ്രതിയെ മലപ്പുറം വഴിക്കടവ് പൊലീസ് മഞ്ചേരി പോക്‌സോ കോടതിയിൽ ഹാജരാക്കി.


ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി, പെൺകുട്ടി സ്കൂൾ കഴിഞ്ഞ് വരുന്ന വഴിക്ക് ബൈക്കിലെത്തി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്. പെൺകുട്ടിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. റബർ ടാപ്പിങ് ജോലിയുമായി ബന്ധപ്പെട്ട് പ്രതി കുടുംബസമേതം രണ്ടു വർഷമായി മലപ്പുറം എടവണ്ണയിൽ താമസിച്ചു വരികയായിരുന്നു എന്ന് പൊലീസ് പറയുന്നു.

Post a Comment

0 Comments