പ്ലാസ്റ്റിക് മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തതിന് കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് അടക്കം നിരവധി സ്ഥാപനങ്ങൾക്ക് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പിഴ ചുമത്തി

LATEST UPDATES

6/recent/ticker-posts

പ്ലാസ്റ്റിക് മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തതിന് കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് അടക്കം നിരവധി സ്ഥാപനങ്ങൾക്ക് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പിഴ ചുമത്തിപ്ലാസ്റ്റിക് മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തതിന് മംഗല്‍പാടി എ.ജെ.ഐ സീനിയര്‍ സെക്കന്‍ഡറി ഇംഗ്ലീഷ് സ്‌കൂള്‍, മംഗല്‍പാടി ജി.എച്ച്.എസ.്എസ്, ഉപ്പള ജി.എച്ച.്എസ്.എസ് എന്നീ സ്‌കൂളുകള്‍ക്കും കാഞ്ഞങ്ങാട് നെഹ്‌റു കോളേജിനും മാലിന്യസംസ്‌കരണ രംഗത്തെ നിയമലംഘനങ്ങള്‍ അന്വേഷിക്കുന്ന ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പിഴ ചുമത്തി. മലിനജലം പൊതുജലാശയത്തിലേക്ക് ഒഴുക്കിവിട്ടതിനും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചതിനും പടന്നക്കാട് ബേക്കല്‍ ക്ലബ്ബിന് 50000 രൂപ പിഴ ചുമത്തി. മലിനജലം തുറസ്സായ സ്ഥലത്തേക്ക് ഒഴുക്കിവിട്ടതിന് കാഞ്ഞങ്ങാട് പുതിയകോട്ടയിലെ പഞ്ചരത്‌ന ഹോട്ടലിന് 15000 രൂപ പിഴ ചുമത്തി. നടപടി സ്വീകരിക്കാന്‍ മംഗല്‍പാടി ഗ്രാമപഞ്ചായത്തിനും കാഞ്ഞങ്ങാട് നഗരസഭക്കും നിര്‍ദ്ദേശം നല്‍കി. ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ലീഡര്‍ പി.വി.ഷാജി, എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ എം.ടി.പി.റിയാസ്, എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് അംഗം ഇ.കെ.ഫാസില്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Post a Comment

0 Comments