സംസ്ഥാന സ്കൂൾ കലോത്സവം: ഉറുദു ഉപന്യാസത്തിൽ എ ഗ്രേഡ് തിളക്കവുമായി കാസറഗോഡിന് അഭിമാനമായി ഫർഹ നർഗീസ്

LATEST UPDATES

6/recent/ticker-posts

സംസ്ഥാന സ്കൂൾ കലോത്സവം: ഉറുദു ഉപന്യാസത്തിൽ എ ഗ്രേഡ് തിളക്കവുമായി കാസറഗോഡിന് അഭിമാനമായി ഫർഹ നർഗീസ്സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് തിളക്കവുമായി ഉദുമ ഗവ ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിനി ഫർഹ നർഗീസ്. പഠന-പാഠ്യേതര വിഷയങ്ങളിൽ മിടുക്ക് തെളിയിച്ച ഫർഹ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം ഉറുദു ഉപന്യാസത്തിലാണ് എ ഗ്രേഡ് കരസ്ഥമാക്കിയത്. ഉദുമ മാങ്ങാട് സ്വദേശി പരേതനായ അബ്ദുൽ സലാമിൻ്റെയും സുലൈഖ മാഹിൻ്റെയും മകളാണ് ഈ പത്താം ക്ലാസുകാരി. കഴിഞ്ഞ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സഹോദരി ഫാത്തിമ നാസ് ഇരട്ട എ ഗ്രേഡുമായി മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. വീട്ടിൽ ഇത്തവണയും സംസ്ഥാന കലോത്സവ ട്രോഫി എത്തിയതിൻ്റെ സന്തോഷത്തിലാണ് കുടുംബം.


Post a Comment

0 Comments