അജ്ഞാത മൃതദേഹങ്ങൾ ഏറ്റെടുത്ത് അ​ന്ത്യക​ർ​മ​ങ്ങ​ൾ ന​ട​ത്തി സം​സ്ക​രി​ച്ച് ഒരു കൂട്ടം യുവാക്കൾ

LATEST UPDATES

6/recent/ticker-posts

അജ്ഞാത മൃതദേഹങ്ങൾ ഏറ്റെടുത്ത് അ​ന്ത്യക​ർ​മ​ങ്ങ​ൾ ന​ട​ത്തി സം​സ്ക​രി​ച്ച് ഒരു കൂട്ടം യുവാക്കൾ



കാഞ്ഞങ്ങാട്: ഉ​റ്റ​വ​ർ അ​ടു​ത്തി​ല്ലാ​തെ അ​നാ​ഥ​രാ​ക്ക​പ്പെ​ട്ട മൃ​ത​ദേ​ഹ​ങ്ങ​ളോ​ട് അ​നു​ക​മ്പ കാ​ട്ടി ഒ​രു കൂ​ട്ടം ചെ​റു​പ്പ​ക്കാ​ർ. പ​ള്ളി​ക്ക​ര പ​ള്ളി​പ്പു​ഴ​യി​ലെ മു​നീ​ർ, ബ​ദ​റു​ദ്ദീ​ൻ, ആ​റ​ങ്ങാ​ടി​യി​ലെ ഷം​സു​ദ്ദീ​ൻ, പാ​ണ​ത്തൂ​രി​ലെ റ​ഹ്മാ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീം ​ഇ​ന്ന് നാ​ടി​നെ ചേ​ർ​ത്തു​പി​ടി​ക്കു​ന്ന സം​ഘ​മാ​ണ്. നി​ര​വ​ധി മൃ​ത​ദേ​ഹ​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് അ​ന്ത്യക​ർ​മ​ങ്ങ​ൾ ന​ട​ത്തി സം​സ്ക​രി​ച്ച് മാ​തൃ​ക​യാ​വു​ക​യാ​ണി​വ​ർ.ഏ​റ്റ​വു​മൊ​ടു​വി​ൽ നീ​ലേ​ശ്വ​രം റെ​യി​ൽ​വെ ട്രാ​ക്കി​ന​ടു​ത്ത് കാ​ണ​പ്പെ​ട്ട മൃ​ത​ദേ​ഹം പൊ​ലീ​സി​ൽ​നി​ന്നും ഏ​റ്റെ​ടു​ത്ത് സം​സ്ക​രി​ച്ചു. ക​ഴി​ഞ്ഞ​യാ​ഴ്ച നീ​ലേ​ശ്വ​ര​ത്ത് റെ​യി​ൽ പാ​ള​ത്തി​ൽ ക​ണ്ട അ​ജ്ഞാ​ത മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ത്ത് അ​ന്തി​മ ക​ർ​മ​ങ്ങ​ൾ ന​ട​ത്തി മ​റ​വു​ചെ​യ്ത​തോ​ടെ പ​ല കോ​ണു​ക​ളി​ൽ​നി​ന്നും അ​ഭി​ന​ന്ദ​ന​ങ്ങ​ളു​ണ്ടാ​യി. കാ​സ​ർ​കോ​ട് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം ഏ​റ്റു​വാ​ങ്ങി​യ മൃ​ത​ദേ​ഹം തോ​യ​മ്മ​ൽ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ലാ​ണ് മ​റ​വ് ചെ​യ്ത​ത്.

നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​വ​ർ ത​ന്നെ​യാ​ണ് ഖ​ബ​ർ കു​ഴി​ച്ച​ത്. ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​തി​നോ​ട​കം ഇ​വ​ർ ഏ​റ്റെ​ടു​ത്ത് മ​റ​വ് ചെയ്തി​ട്ടു​ണ്ട്. പു​ണ്യ പ്ര​വൃ​ത്തി​യാ​യി മാ​ത്രം ക​ണ്ടു​കൊ​ണ്ട് മ​റ്റെ​ല്ലാ തി​ര​ക്കു​ക​ളും മാ​റ്റി​വെ​ച്ചു​ള്ള യു​വാ​ക്ക​ളു​ടെ ഈ ​സ​ദ്‍വൃ​ത്തി അ​ധി​കൃ​ത​ർ​ക്കും ആ​ശ്വാ​സ​മാ​വു​ക​യാ​ണ്.

കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ആം​ബു​ല​ൻ​സും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സ​ർ​വി​സ് തു​ട​ങ്ങി​യ​ത്.


ആം​ബു​ല​ൻ​സ് ഷോ​റൂം പ്ര​തി​നി​ധി​യി​ൽ നി​ന്ന് ട്ര​സ്റ്റ് ര​ക്ഷാ​ധി​കാ​രി​ക​ളാ​യ പി. ​അ​ബ്ദു റ​ഹ്മാ​ൻ ഹാ​ജി, കെ.​പി. ഇ​ബ്രാ​ഹിം, എം. ​അ​ബൂ​ബ​ക്ക​ർ, ട്ര​ഷ​റ​ർ എ​ച്ച്.​എ. അ​ബ്ദു​ൽ ക​രീം, വ​ർ​ക്കി​ങ് ചെ​യ​ർ​മാ​ൻ ഷം​സു​ദ്ദീ​ൻ, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗം ല​ത്തീ​ഫ് അ​ടു​ക്കം, ടീം ​വൈ.​വി.​പി അം​ഗം റ​ഹ്മാ​ൻ പാ​ണ​ത്തൂ​ർ എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി.

Post a Comment

0 Comments