75ലക്ഷത്തിന്റെ ഭാഗ്യവാന്‍ ബംഗാളി; ഭയന്ന് പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി

LATEST UPDATES

6/recent/ticker-posts

75ലക്ഷത്തിന്റെ ഭാഗ്യവാന്‍ ബംഗാളി; ഭയന്ന് പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി


 സംസ്ഥാന വിന്‍വിന്‍ ഭാഗ്യക്കുറിയുടെ തിങ്കളാഴ്ച നടന്ന നറുക്കെടുപ്പിലെ ഭാഗ്യവാന്‍ ബംഗാള്‍ സ്വദേശി അശോക്. 75 ലക്ഷം രൂപയുടെ ലോട്ടറി സമ്മാനം നേടിയ വിവരം അറിഞ്ഞ് ഭയന്നുപോയ ഇയാള്‍ സമ്മാനാര്‍ഹമായ ടിക്കറ്റുമായി പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനിലെത്തി.


പെരിന്തല്‍മണ്ണ പുലാമന്തോളില്‍ കഴിഞ്ഞ കുറെ മാസങ്ങളായി വാടക ക്വര്‍ട്ടേഴ്‌സിലാണ് ഇയാള്‍ താമസം. അശോക് എന്ന വിളിപ്പേര് മാത്രമേ എല്ലാവര്‍ക്കും അറിയൂ.  മെഷീന്‍ ഉപയോഗിച്ച് കാടുവെട്ടുന്ന ജോലിയാണ് ചെയ്യുന്നത്. പുലാമന്തോളിലെ ഇന്ത്യന്‍ ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് ടിക്കറ്റ് എടുത്തത്. ഒന്നാം സമ്മാനം തനിക്കാണെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് രാവിലെ സുഹൃത്തുക്കളായ രണ്ടു മലയാളികളെയും കൂട്ടിയാണ് പൊലീസ് സ്റ്റേഷനിലെത്തിയത്.

Post a Comment

0 Comments