ബേക്കല്‍ ബീച്ച് ഫെസ്റ്റ് ഒന്നാം പതിപ്പിനെതിരെ ടൂറിസം വകുപ്പിന്റെ അന്വേഷണം

LATEST UPDATES

6/recent/ticker-posts

ബേക്കല്‍ ബീച്ച് ഫെസ്റ്റ് ഒന്നാം പതിപ്പിനെതിരെ ടൂറിസം വകുപ്പിന്റെ അന്വേഷണംബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ ഒന്നാം പതിപ്പിനെതിരെ ടൂറിസം വകുപ്പിന്റെ അന്വേഷണം. അഴിമതി പരാതികളിലാണ് അന്വേഷണം. ടൂറിസം അഡീഷണല്‍ സെക്രട്ടറിക്കാണ് അന്വേഷണ ചുമതല. ബേക്കലിലെ ബിആര്‍ഡിസി ഓഫീസിലെത്തി പരിപാടി നടത്തിപ്പുമായി ബന്ധപ്പെട്ട രേഖകള്‍ ശേഖരിച്ചു.


ടിക്കറ്റ് വില്‍പ്പനയുടെ കണക്കിലും, ടെന്‍ഡര്‍ നടപടികളിലും അഴിമതി നടന്നുവെന്നാണ് ആരോപണം. അന്വേഷണ റിപ്പോര്‍ട്ട് ടൂറിസം സെക്രട്ടറിക്ക് സമര്‍പ്പിക്കും.സി.എച്ച് കുഞ്ഞമ്പു എംഎല്‍എ ആയിരുന്നു സംഘാടക സമിതി ചെയര്‍മാന്‍.

Post a Comment

0 Comments