സംസ്ഥാന വാഫി കായിക മേള: ജൂനിയർ ചാമ്പ്യൻമാരായി കൊക്കച്ചാൽ വാഫി കോളേജ്

LATEST UPDATES

6/recent/ticker-posts

സംസ്ഥാന വാഫി കായിക മേള: ജൂനിയർ ചാമ്പ്യൻമാരായി കൊക്കച്ചാൽ വാഫി കോളേജ്ബന്തിയോട്: നാലാമത് സംസ്ഥാന വാഫി കായികമേള 10,11 തീയതികളിലായി കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റേഡിയത്തിൽ വെച്ച് സംഘടിപ്പിച്ചു. 38 വാഫി കോളേജുകൾ മാറ്റുരച്ച കായികമേളയിൽ ജൂനിയർ വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് കൊക്കച്ചാൽ വാഫി കോളേജ് കരസ്ഥമാക്കി. 5 സ്വർണ്ണം,3 വെള്ളി, 2 വെങ്കല മെഡലുകളുമടക്കം 100 പോയിന്റുകൾ നേടിയായിരുന്നു കൊക്കച്ചാൽ വാഫി കോളേജ് ചാമ്പ്യൻമാരായത്. 92 പോയിന്റുകൾ നേടി മജ്മഅ വാഫി കോളേജ് രണ്ടാം സ്ഥാനവും 48 പോയിന്റുകൾ നേടി എട്ടിക്കുളം സ്വഹാബ വാഫി കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

 11 ന് നടന്ന സീനിയർ വിഭാഗം മത്സരത്തിൽ 128 പോയിന്റുകൾ നേടി വളഞ്ചേരി മർക്കാസ് ചാമ്പ്യൻമാരായി. 54 പോയിന്റുകൾ നേടി കാളികാവ് വാഫി ക്യാമ്പസ്‌ രണ്ടാം സ്ഥാനവും 43 പോയിന്റുകൾ നേടി തിരുവള്ളൂർ വാഫി ക്യാമ്പസ്‌ മൂന്നാം സ്ഥാനവും നേടി. 28 പോയിന്റുകൾ നേടി കൊക്കച്ചാൽ വാഫി കോളേജ് വിദ്യാർത്ഥി ഷബീർ മഞ്ഞമ്പാറ സീനിയർ വിഭാഗം വ്യക്തിഗത ചാമ്പ്യൻ ആയി തെരഞ്ഞെടുക്കപ്പെട്ടു. 2 ദിവസങ്ങളിലായി നടന്ന മത്സരത്തിൽ 32 മത്സര ഇനങ്ങളിലായി 650 ൽ അധികം മത്സരാർഥികൾ പങ്കെടുത്തു.

Post a Comment

0 Comments