ബേക്കൽ: ചരിത്ര പ്രസിദ്ധമായ 'ബേക്കൽ മഖാം ഉറൂസ് 2024' ജനുവരി 18 മുതൽ 29 വരെയുള്ള തീയതികളിലായി വൈവിധ്യങ്ങളായ പരിപാടികളോട് കൂടി വിപുലമായി നടത്തപ്പെടുമെന്ന് സംഘാടകർ അറിയിച്ചു.
ഉറൂസിനോടനുബന്ധിച്ചുള്ള മതപ്രഭാഷണ പരമ്പരയിൽ നിരവധി ഉലമാക്കളും സാദാത്തീങ്ങളും സംബന്ധിക്കും. കൂടാതെ ഉറൂസ് ദിവസങ്ങളിൽ രാത്രി 7 മണിക്ക് കൂട്ടുപ്രാർത്ഥനയും നടക്കും.
അനുസ്മരണ സമ്മേളനം , ഒരു ലക്ഷം യാസീൻ സൂറത്ത് സമർപ്പണവും നടക്കും. 21 ഞായറാഴ്ച രാവിലെ 10 മണിക്ക് പ്രശസ്ത കാൻസർ രോഗവിദഗ്ധൻ ഡോ വി പി ഗംഗാധരൻ നേതൃത്വം നൽകുന്ന കാൻസർ രോഗ ബോധവാൽക്കരണ ക്യാമ്പും സംഘടിപ്പിക്കും. 29നു തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് മൗലൂദ് പാരായണവും വൈകുന്നേരം 4 മണിക്ക് പതിനായിരങ്ങൾക്കുള്ള അന്നദാന വിതരണത്തോടി കൂടി ഉറൂസ് സമാപിക്കും.
0 Comments