കാഞ്ഞങ്ങാട്ട് ട്യൂഷന്‍ സെന്റററിൽ പ്രകൃതി വിരുദ്ധ പീഡനം; ഉടമയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട്ട് ട്യൂഷന്‍ സെന്റററിൽ പ്രകൃതി വിരുദ്ധ പീഡനം; ഉടമയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ട് ട്യൂഷൻ സെന്ററിൽ പീഡനം.  ഹോസ്ദുർഗ് പൊലീസ് പോക്സോ കേസെടുത്തു. വിദ്യാർത്ഥിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ സെന്റർ ഉടമയ്ക്കെതിരെയാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്. നഗരത്തിലെ ട്യൂഷൻ സെന്റർ ഉടമയായ ബാബു (45) വിനെതിരെയാണ് പോലീസ് കേസെടുത്തത്.

ഒരു കുട്ടിയാണ് പരാതി നൽകിയത്. കൂടുതൽ പരാതി പറയാൻ ഇന്നലെ രാത്രി പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടത്തോടെയാണ് ആളുകളെത്തിയിരുന്നു.ഇവരിൽ രക്ഷിതാക്കളും കുട്ടികളുമുണ്ടായിരുന്നു.ട്യൂഷൻ സെന്റർ ഉടമയ്ക്കെതിരെ നേരത്തെയും ലൈംഗിക പീഡനത്തിന് കേസുണ്ടായിരുന്നു. അന്ന് അറസ്റ്റ് ചെയ്തതിനെ തുടർന്ന് റിമാൻഡിൽ കഴിഞ്ഞിരുന്നു.

Post a Comment

0 Comments