പള്ളിക്കര : ഭരണാധികാരികളുടെ കുഴലൂത്തുകാരാകരുത് സർവീസ് സംഘടനകളെന്നും, നിലനിൽപ്പുപോലും അവതാളത്തിലായിട്ടും ഭരണപക്ഷ സർവീസ് സംഘടനകളുടെ മൗനം സംശയകരമാണെന്നും യൂത്ത് കോൺഗ്രസ് മുൻ പാർലിമെന്റ് മണ്ഡലം പ്രസിഡണ്ട് സാജിദ് മൗവ്വൽ പറഞ്ഞു. പളളിക്കര ജി.എം.യു.പി സ്കൂളിൽ വെച്ച് നടന്ന കെ.പി.എസ്.ടി.എ ബേക്കൽ ഉപജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘാടക സമിതി ചെയർമാൻ സുകുമാരൻ പൂച്ചക്കാട് അധ്യക്ഷനായി.
കെ.പി.എസ്.ടി.എ സംസ്ഥാന നിർവ്വാഹ സമിതി അംഗം എ.വി.ഗിരീഷ്, കെ.പി.എസ് ടി.എ ജില്ലാ വൈസ് പ്രസിഡണ്ട് സി.കെ.വേണു, പളളിക്കര മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രവീന്ദ്രൻ കരിച്ചേരി, മണ്ഡലം കോൺഗ്രസ് ജന.സെക്രട്ടറി മാധവ ബേക്കൽ എന്നിവർ സംസാരിച്ചു. കെ.പി.എസ്.ടി.എ ബേക്കൽ ഉപജില്ലാ സെക്രട്ടറി എ.വി.ബിന്ദുസ്വാഗതവും ഉപജില്ലാ ട്രഷറർ കെ.എൻ.പുഷ്പ നന്ദിയും പറഞ്ഞു.
പ്രതിനിധി സമ്മേളനം കെ.പി.എസ്.ടി.എ ജില്ലാ സെക്രട്ടറി കെ. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. കെ.പി.എസ്.ടി.എ ഉപജില്ലാ പ്രസിഡണ്ട് കേശവൻ എസ്.പി അധ്യക്ഷനായി. എ.വി.ബിന്ദു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ജോ. സെക്രട്ടറി എം.കെ.പ്രിയ സ്വാഗതവും, കെ.വി.നിഷിത നന്ദിയും പറഞ്ഞു.
കെ.പി.എസ്.ടി.എ ബേക്കൽ ഉപജില്ലാ പ്രസിഡണ്ട് കേശവൻ എസ്. പി. പതാക ഉയർത്തി.
ഭാരവാഹികൾ :കേശവൻ എസ്.പി.(പ്രസിഡണ്ട്), മധു. പി, ഗീത.സി (വൈസ് പ്രസിഡണ്ടുമാർ) നിഷിത കെ.വി.(സെക്രട്ടറി), രാജേഷ് കൂട്ടക്കനി, പ്രീന (ജോ. സെക്രട്ടറിമാർ) സുധീഷ് പി.വി (ഖജാൻജി)
ദീപക്, രജനി.കെ, മഞ്ജുള. കെ, നമിത രാജേഷ്, രേഷ്മ.ജെ, ബിന്ദു, പ്രശാന്ത് കുമാർ, സന്തോഷ് കുമാർ (എക്സിക്യൂട്ടീവ് അംഗങ്ങൾ)
പ്രിയ എം.കെ, ബിന്ദു എ.വി, പുഷ്പ കെ.എൻ (വിദ്യാഭ്യാസ ജില്ലാ കൗൺസിലർമാർ)
0 Comments