ബേക്കൽ ബിനാലെ ഓഫ് മ്യൂസിക്കൽ ഷോയുടെ ടിക്കറ്റ് വിതരണോൽഘാടനം നീർവ്വഹിച്ചു.

LATEST UPDATES

6/recent/ticker-posts

ബേക്കൽ ബിനാലെ ഓഫ് മ്യൂസിക്കൽ ഷോയുടെ ടിക്കറ്റ് വിതരണോൽഘാടനം നീർവ്വഹിച്ചു.ബേക്കൽ: ബേക്കൽ ബീച്ച് പാർക്കിൽ വെച്ച് 2024 ജനുവരി 28 ന് പ്രശസ്‌ത ഗായിക സിതാരയും സംഘവും അവതരിപ്പിക്കുന്ന ഓഷ്മ 69 ബിനാലെ ഓഫ് ആർട്സ് മ്യൂസിക്കൽ ഫൗനണ്ടേൻ 2K24 എന്ന മ്യൂസിക്കൽ ഷോയുടെ ടിക്കറ്റ് വിതരണോൽഘാടനം ബേക്കൽ ഡി.വൈ.എസ്.പി സുനിൽ കുമാർ വ്യാപാരി ഏകോപന സമിതി ജില്ലാ ട്രഷററും ഡിസ്ട്രിബ്യൂഷൻ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറുമായ മാഹിൻ കോളിക്കരക്ക് നൽകി നിർവ്വഹിച്ചു.


വിദേശരാജ്യങ്ങളിലടക്കം വിജയകരമായി നിരവധി ഷോ സംഘടിപ്പിച്ചിട്ടുള്ള  ഓഷ്മാ 69 ഉം, വിമോണ ഇവൻറ്റ്സ് കമ്യൂണിക്കേഷൻസും ബേക്കൽ ബീച്ച് പാർക്കുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.


സംഗീത പ്രേമികളുടെ ഹരമായ ഗായിക സിതാര& മലബാറിക്കസ് ടീം , യുവാക്കളുടെ ഇഷ്ട ഗായകൻ ഹനാൻ ഷാ, കാണികളെ ഇളക്കി മറിക്കുന്ന ഇന്റർ നാഷണൽ DJ ജൂലിയ ബ്ലിസ്സ്, ചെണ്ടമെളെങ്ങളുടെ അകമ്പടിയോടെ  DJ വാട്ടർ ഡ്രംസ് ബ്രോ ഹൌസ് , അറബിക് ഫ്യൂഷൻ റാപ്പ് മിഹ്റിബിൻ ബാൻഡ് സംഘവും ഉൾപ്പടെ 5 ഓളം ലൈവ് മ്യൂസിക്കൽ ബാൻഡ് ആണ് ഈ അഞ്ച് മണിക്കൂർ ഷോയുമായി ബേക്കൽ ബീച്ച് പാർക്കിലെത്തുന്നത്.


വടക്കേ മലബാറിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി ഷോയുടെ ടിക്കറ്റിന്റെ കൂടെ ഭക്ഷണവും നൽകി വർണവിസ്മയമായി മാറാൻ പോകുന്ന മ്യൂസിക്ക് ഷോയുടെ പ്രൊജക്ട് ഡയറക്ടർ ഡാഡു ഓഷ്മ .


ടിക്കറ്റുകൾ *bookmyshow* യിലും തിരഞ്ഞെടുത്ത കൗണ്ടറുകളിലും മാത്രം ലഭ്യമാണ് .വിശദ വിവരങ്ങൾക്കും ടിക്കറ്റുകൾക്കും 9633 514 314 , 8139 068 880 ,9995 865 025 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ടാവുന്നതാണ്.

Post a Comment

0 Comments