കാഞ്ഞങ്ങാട്: സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ട് യുവഡോക്ടറെ നാട്ടിലും വിദേശത്തും വെച്ച് പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. പടന്നക്കാട് ഐങ്ങോത്തെ അവിട്ടം ഹൗസില്‍ ഇ.വി. സുധാകരന്റെ മകള്‍ ഡോ. അമ്പിളി സുധാകര(29) ന്റെ പരാതിയിലാണ് കേസെടുത്തത്. അമ്പിളിയുടെ ഭര്‍ത്താവ് പയ്യന്നൂര്‍ കോറോം കൂര്‍ക്കര കൊഴുത്തല വീട്ടില്‍ ജിതിന്‍ (33), പിതാവ് മുത്തലയന്‍ രാമചന്ദ്രന്‍ (70), അമ്മ ഉഷ (62), സഹോദരി അച്ചു എന്ന സുചിത്ര (35) എന്നിവര്‍ക്കെതിരെയാണ് കേസ്. 2021 ഡിസംബര്‍ 31 നാണ് ഇവരുടെ വിവാഹം നടന്നത്. പിന്നീട് അമ്പിളി ഭര്‍ത്താവിനോടൊപ്പം ജോലിസ്ഥലമായ നെതര്‍ലാന്റിലേക്ക് പോയി. വിദേശത്ത് വെച്ചും പിന്നീട് നാട്ടിലേക്ക് തിരിച്ചുവന്നപ്പോഴും പീഡനം തുടരുകയായിരുന്നു. ഭര്‍തൃവീട്ടില്‍ എത്തിയതോടെ ഭര്‍ത്താവിനോടൊപ്പം മാതാപിതാക്കളും സഹോദരിയും ചേര്‍ന്ന് കൂടുതല്‍ സ്ത്രീധനം വേണമെന്നാവശ്യപ്പെട്ട് പീഡിപ്പിച്ചുവെന്നാണ് അമ്പിളി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
0 Comments