മതസൗഹാർദം വിളിച്ചോതി അതിഞ്ഞാൽ ജമാഅത്ത് ഭാരവാഹികൾ മടിയൻ കൂലോം ക്ഷേത്ര സന്ദർശനം നടത്തി

LATEST UPDATES

6/recent/ticker-posts

മതസൗഹാർദം വിളിച്ചോതി അതിഞ്ഞാൽ ജമാഅത്ത് ഭാരവാഹികൾ മടിയൻ കൂലോം ക്ഷേത്ര സന്ദർശനം നടത്തി



 കാഞ്ഞങ്ങാട്: പാട്ട് ഉത്സവം നടക്കുന്ന മടിയൻ കൂലോം ക്ഷേത്രത്തിലേക്ക് ജമാഅത്ത് ഭാരവാഹികൾ എത്തിച്ചേർന്നത് മതസൗഹാദത്തിന്റെ സന്ദേശം വിളിച്ചോതി. മടിയൻ കൂലോം ക്ഷേത്രവും അതിഞ്ഞാൽ പള്ളിയും തമ്മിലുള്ള അഭേദ്യമായ ബന്ധം ഇന്നും നിലനിൽക്കുന്നു എന്ന് ഊട്ടി ഉറപ്പിക്കുന്ന രീതിയിൽ അതിഞ്ഞാ ൽ പള്ളി ഭാരവാഹികളുടെ സന്ദർശനമാണ് ആദ്യം നടന്നത്. തുടർന്ന് മാണിക്കോത്ത് പള്ളി ഭാരവാഹികളുടെ സന്ദർശനവും നടന്നു. ഇരു പള്ളി ഭാരവാഹികളെയും ക്ഷേത്ര ഭാരവാഹികളും ട്രസ്റ്റി ബോർഡും നാട്ടുകാരും മറ്റ് ഭക്തജനങ്ങളും ചേർന്ന് സ്വീകരിച്ചു. ക്ഷേത്രത്തിലേക്ക് എത്തിച്ചേർന്ന പള്ളി ഭാരവാഹികൾക്ക് ക്ഷേത്രത്തെക്കുറിച്ചും ചടങ്ങുകളെ കുറിച്ചും വിശദീകരിച്ചു നൽകി. തുടർന്ന് നടന്ന യോഗത്തിൽ ഇരു വിഭാഗങ്ങളും ഒന്നിച്ച് കൈകോർത്ത് ചേർന്ന് സമൂഹ നന്മയുടെ കാവലാളാകാൻ പ്രവർത്തിക്കുമെന്ന് സന്ദേശം നൽകി. അതി ഞ്ഞാൽ പള്ളി ഭാരവാഹികളായ പാലാട്ട് ഹുസൈൻ,സി. എച്ച്.സുലൈമാൻ ഹാജി,പാലക്കി മുഹമ്മദ് കുഞ്ഞി, ബി. മുഹമ്മദ്കുഞ്ഞി, ഖാലിദ് അറബിക്കാ ടത്ത്, സി. എച്ച്. റിയാസ് അഷറഫ് അജ് വ, റമീസ്, മുസ്തഫ, ഇമ്തിയാസ്, മഹൂദ്, ഹാരിസ് തുടങ്ങിയവരും മാണിക്കോത്ത് മഖാം ജമാഅത്ത് ഉറൂസ് കമ്മിറ്റി ഭാരവാഹികളായ അസീസ് പാലക്കി, നിഷാദ് എം.പി, അഷ്റഫ്. പി, ഇബ്രാഹിം ഹാജി, കെ. വി. അബ്ദുൽ റഹിമാൻ, അബ്ദുള്ള മാണിക്കോത്ത്, മജീദ്, സലാം, സിറാജ് എന്നിവരും അടങ്ങുന്നതായിരുന്നു ക്ഷേത്ര സന്ദർശന സംഘം. മടിയൻ കൂലോം ക്ഷേത്ര ട്രസ്റ്റി ചെയർമാൻ വി. എം ജയദേവൻ, ട്രസ്റ്റിമാരായ വി. നാരായണൻ,കെ. വി അശോകൻ, ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ പി. വിജയൻ മടിയൻ കൂലോം വികസന സമിതി ഭാരവാഹികളായ എം. നാരായണൻ, തമ്പാൻ ഭാസ്കരൻ, ശ്രീനിവാസൻ, വി. കമ്മാരൻ, പി. വി. സുരേഷ്, മനോജ്, ബി ഗംഗാധരൻ, മറ്റ് ഭക്തജനങ്ങൾ എന്നിവർ ചേർന്ന്ഇരു ജമാഅത്ത് ഭാരവാഹികളെയും ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു.

Post a Comment

0 Comments