ഉദുമ പഞ്ചായത്ത് ഹരിത കർമ സേനയുടെ നാടകത്തിൽ മുസ്ലിം വീട്ടുകാരെ മോശമായി ചിത്രീകരിച്ചു ; വനിതാ ലീഗ് പരാതി നൽകി

LATEST UPDATES

6/recent/ticker-posts

ഉദുമ പഞ്ചായത്ത് ഹരിത കർമ സേനയുടെ നാടകത്തിൽ മുസ്ലിം വീട്ടുകാരെ മോശമായി ചിത്രീകരിച്ചു ; വനിതാ ലീഗ് പരാതി നൽകി



ഉദുമ: ഉദുമ പഞ്ചായത്ത് ഹരിത കർമ സേനയുടെ നേതൃത്വത്തിൽ ചിത്രീകരിച്ച നാടകത്തിൽ മുസ് ലിം വീട്ടുകാരെ മോശമായി ചിത്രീകരിച്ചതിനെതിരെ പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി ഉദുമ ഗ്രാമ പഞ്ചായ ത്ത് പ്രസിഡൻ്റ് പി ലക്ഷ് മിക്ക് പരാതി നൽകി. മറ്റു മുസ്ലിം സംഘടനകളുടെ നേതൃത്വത്തിൽ ഉദുമ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാനൊരുങ്ങുന്നു. 

വീടുകളിൽ പ്ലാസ്റ്റിക് ശേഖ രിക്കുന്ന സമയത്ത് മുസ് ലിം വീട്ടുകാർ ഹരിത കർമ്മ സേനയോട് സഹകരി കാത്തവരായും,പ്ലാസ്റ്റിക് ദുരുയോഗം ചെയ്യുന്ന വരായും നാടകത്തിൽ മുസ് ലിം കഥാ പാത്രത്തെ അവതരിപ്പിച്ച ഹരിത കർമ സേന വളണ്ടിയർ പറയുന്നു. ഇത് സമൂഹ ത്തിൽ മുസ്ലിംങ്ങളെ മോശമായി കാണാനുള്ള സന്ദേശം നൽകുമെന്ന് ഉദുമ പഞ്ചായത്ത് വനിത ലീഗ് കമ്മിറ്റി പഞ്ചായത്ത് പ്രസിഡൻ്റിനും സെക്രട്ടറി ക്കും നൽകിയ പരാതിയിൽ പറഞ്ഞു. 

നാടകം പിൻവലിക്കാത്ത പക്ഷം വൻ പ്രക്ഷോഭമായി വനിതാ ലീഗ് മുമ്പോട്ട് വരുമെന്ന് വനിതാ ലീഗ് മുന്നറിയിപ്പ് നൽകി.

നഫ്സിയ കാഹു, കൈറുന്നിസ മാങ്ങാട്, ഹാജറ അസീസ്, ജമീല ഖലീൽ, സൈനബ അബൂബക്കർ, യാസ്മിൻ റഷീദ്, നഫീസ പാക്യാര, റൈഹാന, നസീറ, സുഹറ കോട്ടിക്കുളം, ഷഹീദ, ഫസീല ,ഫൗസിയ, ഫാത്തിമ, കമറു എന്നിവരാണ് നിവേദനം നൽകിയത്.

ഉദുമ പഞ്ചായത്ത് മുസ് ലിം ലീഗ് നേതാക്കളായ കെബി എം ഷരീഫ്, എംഎച്ച് മുഹമ്മദ് കുഞ്ഞി, ബഷീർ പാക്യാര, ഹാരിസ് അങ്കക്കളരി എന്നിവർ കൂടെയുണ്ടായിരുന്നു

Post a Comment

0 Comments