മുക്കൂട് ജി.എൽ.പി സ്‌കൂൾ പുതിയ കെട്ടിടം ഉദ്‌ഘാടനം നാടിന്റെ ഉത്സവമായി മാറി ; ഇ.ചന്ദ്രശേഖരൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു

LATEST UPDATES

6/recent/ticker-posts

മുക്കൂട് ജി.എൽ.പി സ്‌കൂൾ പുതിയ കെട്ടിടം ഉദ്‌ഘാടനം നാടിന്റെ ഉത്സവമായി മാറി ; ഇ.ചന്ദ്രശേഖരൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തുഅജാനൂർ : കാസറഗോഡ് ഡവലപ്മെൻറ് പേക്കേജിൽ എൺപത് ലക്ഷം രൂപ ചെലവിൽ മുക്കൂട് ജിഎൽ പി സ്‌കൂളിന് വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടം കാഞ്ഞങ്ങാട് നിയോജക മണ്ഡലം എം.എൽ.എ ഇ. ചന്ദ്രശേഖരൻ ഉദ്‌ഘാടനം ചെയ്തു . കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും അണി നിരന്ന വർണ്ണശബളമായ ഘോഷയാത്രയോട് കൂടി ഉദ്‌ഘാടന ചടങ്ങുകൾക്ക് തുടക്കമായി . തുടർന്ന് എം.എൽ.എ നാട മുറിച്ച് ബിൽഡിങ്ങിന്റെ ഔപചാരികമായ ഉദ്‌ഘാടനം നിർവ്വഹിച്ചു . 


അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ അധ്യക്ഷം വഹിച്ചു . തുടർന്ന് ബിൽഡിങ്ങിന്റെ പ്രവർത്തനം സമയബന്ധിതമായി പൂർത്തിയാക്കിയ കോൺട്രാക്ടർഎഎ റഹ്മാന് സംഘാടക സമിതിയുടെ ഉപഹാരം എംഎൽ എ കൈമാറി . എംഎൽ എ യ്ക്കുള്ള സ്‌നോഹപഹാരം പിടിഎ പ്രസിഡണ്ട് റിയാസ് അമലടുക്കം കൈമാറി . 


ജനപ്രതിനിധികളായ കെ.മണികണ്ഠൻ , കെ.സബീഷ് , എം.ജി പുഷ്പ ,കെ മീന , ഷീബ ഉമ്മർ , ഹാജറ സലാം , പി മിനി , ബേക്കൽ എ ഇ ഓ അരവിന്ദ. കെ , മുൻ പ്രധാനാധ്യാപകരായിരുന്ന ഒയോളം നാരായണൻ മാഷ് , ജയന്തി ടീച്ചർ , മുൻവാർഡ് മെമ്പർമാരായ ശകുന്തള , ഓ മോഹനൻ , രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.രാജേന്ദ്രൻ കോളിക്കര , എ തമ്പാൻ , ഹമീദ്. സി , ഹമീദ് മുക്കൂട് , എം കൃഷ്ണൻ , എസ്എം സി ചെയർമാൻ എം മൂസാൻ , പിടിഎ വൈപ്രസിഡന്റ് രാജേഷ് വി.വി , മദർ പിടിഎ പ്രസിഡന്റ് റീന രവി തുടങ്ങിയവർ സംസാരിച്ചു . 


സംഘാടക സമിതി ചെയർമാൻ എം.ബാലകൃഷ്ണൻ സ്വാഗതവും , പ്രധാനാധ്യാപിക കെ.ശൈലജ നന്ദിയും പറഞ്ഞു.

Post a Comment

0 Comments