തൊടുപുഴ, ന്യൂമാന്‍ കോളേജ് മലയാളം, അധ്യാപകനായിരുന്ന ടി ജെ ജോസഫിന്റെ കൈവെട്ടിമാറ്റിയ കേസുമായി ബന്ധപ്പെട്ട് മഞ്ചേശ്വരത്ത് എന്‍ ഐ എ റെയ്ഡ്. കേസിലെ ഒന്നാം പ്രതി സവാദി (27)ല്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. 2010ല്‍ നടന്ന കൈവെട്ടു കേസിലെ പ്രതിയായി ഒളിവില്‍ കഴിയുകയായിരുന്ന സവാദിനെ ഏതാനും ആഴ്ച്ചകള്‍ക്കു മുമ്പ് കണ്ണൂര്‍, മട്ടന്നൂരില്‍ നിന്നാണ് എന്‍ ഐ എ അറസ്റ്റു ചെയ്തത്. മഞ്ചേശ്വരം സ്വദേശിനിയായ ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം വാടക വീട്ടില്‍ താമസിക്കുന്നതിനിടയിലാണ് അറസ്റ്റ്. കല്യാണം, ഒളിവു കേന്ദ്രം എന്നിവയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിനാണ് എന്‍ ഐ എ പരിശോധന. ബംഗളൂരു, കൊച്ചി എന്നിവിടങ്ങളില്‍ നിന്നെത്തിയ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്.
0 Comments