അജാനൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ എൽ.ജി.എം.എൽ സ്ഥാപിച്ച സെക്രട്ടറിയേറ്റ് മാർച്ചിന്റെ പ്രചരണ ബോർഡ് മോഷണം പോയി

LATEST UPDATES

6/recent/ticker-posts

അജാനൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ എൽ.ജി.എം.എൽ സ്ഥാപിച്ച സെക്രട്ടറിയേറ്റ് മാർച്ചിന്റെ പ്രചരണ ബോർഡ് മോഷണം പോയിഅജാനൂർ : മുസ്ലിം ലീഗ്  ജനപ്രതിനിധികളുടെ കൂട്ടായിമയായ എൽജിഎംഎൽ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തകർക്കുന്ന സർക്കാർ നീക്കത്തിനെതിരെ ജനുവരി 24ന്  സംഘടിപ്പിക്കുന്ന സെക്രട്ടറിയേറ്റ് മാർച്ചിന്റെ ഭാഗമായി അജാനൂർ എൽജിഎംഎൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ സ്ഥാപിച്ച പ്രചരണ ബോർഡ് മോഷണം പോയി. പഞ്ചായത്തിലെ ഐക്യവും സമാധാനവും തകർത്ത് സംഘർഷങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഛിദ്ര ശക്തികളെ ജനാധിപത്യ സമൂഹം ഒറ്റപ്പെടുത്തണമെന്ന് അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ആവിശ്യപ്പെട്ടു. സംഭവത്തില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ ബഷീർ ചിത്താരി,ഖാലിദ് അറബിക്കാടത്ത് എന്നിവർ ഹോസ്ദുർഗ് പോലീസില്‍ പരാതി നല്‍കി.

Post a Comment

0 Comments