പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ക്ക് ഭീഷണി; റാഫി പുതിയകടവിനെ അറസ്റ്റ്‌ചെയ്ത് വിട്ടയച്ചു

LATEST UPDATES

6/recent/ticker-posts

പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ക്ക് ഭീഷണി; റാഫി പുതിയകടവിനെ അറസ്റ്റ്‌ചെയ്ത് വിട്ടയച്ചു



മലപ്പുറം: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈനലി ശിഹാബ് തങ്ങള്‍ക്ക് വാട്ട്‌സ്ആപ്പില്‍ വധഭീഷണി അയച്ച കേസില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ റാഫി പുതിയകടവ് അറസ്റ്റില്‍. രാത്രിയില്‍ മലപ്പുറം പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായ റാഫി പുതിയകടവിലിനെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.



ഭീഷണിപെടുത്തല്‍, കലാപാഹ്വാനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തതെന്ന് മലപ്പുറം പൊലീസ് വ്യക്തമാക്കി. മുഈന്‍ അലി തങ്ങളോട് ശത്രുത ഇല്ലെന്നും സൗഹൃദ സംഭാഷണത്തിന് ഇടയില്‍ പറഞ്ഞ പരാമര്‍ശങ്ങളാണ് കേസിന് ആധാരമായതെന്നുമാണ് റാഫി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്.


പാര്‍ട്ടി നേതാക്കളെ വെല്ലുവിളിച്ചു മുന്നോട്ടു പോകാനാണ് ഉദ്ദേശ്യമെങ്കില്‍ വീല്‍ചെയറില്‍ പോകേണ്ടി വരുമെന്നാണു ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. റാഫി പുതിയകടവിലിന്റെ വധഭീഷണിയെക്കുറിച്ച് മുഈന്‍ അലി തങ്ങള്‍ തന്നെയാണ് തുറന്നുപറഞ്ഞത്. സംഭവത്തിനെതിരെ കടുത്ത നടപടിയെടുക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയിരുന്നു.

നേരത്തെ കോഴിക്കോട് വാര്‍ത്താസമ്മേളനം നടത്തിക്കൊണ്ടിരിക്കെ ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ക്കിടെ മുഈനലി തങ്ങള്‍ക്കെതിരെ പരസ്യമായി റാഫി പുതിയകടവ് ആക്ഷേപം ചൊരിഞ്ഞിരുന്നു.

Post a Comment

0 Comments