കാസർഗോഡ് ; അപ്രായോഗികവും വികലവുമായ പരിഷ്കാരങ്ങളിലൂടെ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ വിദ്യാഭ്യാസ മേഖലയെ തകർക്കുകയാണെന്ന് കെ പി എസ് ടി എ സംസ്ഥാന നിർവാഹക സമിതി അംഗം എ വി ഗിരീശൻ കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാർ കാവിവൽകരണത്തിന്റെ പുറകെയാണെങ്കിൽ അധ്യാപകർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ തടഞ്ഞു വെച്ച് സമ്മർദ്ദത്തിലാക്കുകയാണ് സംസ്ഥാന സർക്കാർ. കെ പി എസ് ടി എ കാസർഗോഡ് ഉപജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള വിദ്യാഭ്യാസ സമ്മേളനത്തിൽ " മാറുന്ന കാലത്തെ മാറ്റപ്പെടേണ്ട വെല്ലു വിളികൾ " എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ അക്കാദമിക് കൗൺസിൽ കൺവീനർ സന്ധ്യ കെ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ വാസുദേവൻ നമ്പൂതിരി മോഡറേറ്ററായി. ജോമി ടി ജോസ്, ജയദേവൻ, സ്വപ്ന ജോർജ്, സുഗതൻ, ജ്യോതിലക്ഷ്മി, പ്രേമാനന്ദൻ എന്നിവർ സംസാരിച്ചു. ജയശ്രീ ടി പി സ്വാഗതവും ഷൈമ പറമ്പത്ത് നന്ദിയും പറഞ്ഞു.
0 Comments