ഉപ്പള: കേരളത്തിലെ സി.പി.എം നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാരും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരും ഏകാധിപത്യവും അമിതാധികാരവും കൊണ്ട് ജനങ്ങളെ ദ്രോഹിക്കുകയാണെന്നും കോൺഗ്രസ് ഏകധിപത്യം നീക്കി ജനാധിപത്യം സ്ഥാപിക്കുമെന്നും കാസർകോട് ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി സുന്ദർ ആരിക്കാടി പറഞ്ഞു. പഞ്ചമി കൺവെൻഷൻ സെന്ററിൽ നടന്ന മംഗൽപാടി മണ്ഡലം കോൺഗ്രസ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെബ്രുവരി 9 ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭയാത്ര പരിപാടിയുടെ ഉദ്ഘാടന ചടങ്ങ് വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. കെപിസിസി ഫണ്ട് ശേഖരണം വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. മംഗൽപാടി കോൺഗ്രസ് പ്രസിഡന്റ് ബാബു ബന്ദിയോട് അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം ബ്ലോക് കോൺഗ്രസ് അധ്യക്ഷൻ ഡി എം കെ മൊഹമ്മദ്, ഡി കെ ടി എഫ് ജില്ലാ പ്രസിഡന്റ് വാസുദേവൻ നായർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. മഹിളാ കോൺഗ്രസ് മഞ്ചേശ്വരം ബ്ലോക്ക് അധ്യക്ഷ ഗീത ബന്ദിയോട്, മഹിളാ കോൺഗ്രസ് മംഗൽപാടി അധ്യക്ഷ താഹിറ ഉപ്പള തുടങ്ങിയവർ സംസാരിച്ചു.
ഭാര്ണൾഡ് അൽമെടാ ഡി സോസ, മൊയ്‌നുദ്ധീൻ പൂന, ഹമീദ് കണിയൂർ , ഗണേഷ് ഷെട്ടിഹല്ലി,മൊഹമ്മദ് കോഷ്മോസ, പ്രദീപ് ഷെട്ടി ഉപ്പള, കാദർ മുട്ടം, ഹാരിസ് പറക്കട്ടെ, ഗീത ഉപ്പള, സമീന, സൗറ ഉപ്പള, മുംതാസ്, ശെരിൻ, ഷാഹിദ ബാബു, സൗറ ഉപ്പള, ദവകി ബന്ദിയോട്, ലാസ്മി ബന്ദിയോട്, അബുദുൽ കാദർ, മൊഹമ്മദ് ഹനീഫ്, ഷാഹിദ ബാനു, ഇസ്മായിൽ, യുസുഫ് മുട്ടം, ഇബ്രാഹിം കോട്ട, ഇബ്രാഹിം ഇച്ചിലങ്കോട്, കല്ലിയാനി, രമേശ് റഊ എന്നിവർ സംബന്ധിച്ചു. മുഹമ്മദ് സീഗന്ധടി സ്വാഗതവും മൻസൂർ കണ്ടതിൽ നന്ദിയും പറഞ്ഞു.
0 Comments