കാഞ്ഞങ്ങാട്ട് രാം കെ നാം ഡോക്യുമെന്ററി പ്രദർശനം നടത്തി ഡി.വൈ.എഫ്ഐ

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട്ട് രാം കെ നാം ഡോക്യുമെന്ററി പ്രദർശനം നടത്തി ഡി.വൈ.എഫ്ഐകാഞ്ഞങ്ങാട്: അയോധ്യയിൽ രാമക്ഷേത്രം നിര്‍മ്മിക്കുകയെന്ന ഉദ്ദേശത്തോടെ വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ പ്രചാരണവും അതിന്റെ പരിണിത ഫലങ്ങളും ഇത് കൊളുത്തിവിട്ട വര്‍ഗീയ സംഘര്‍ഷങ്ങളും പ്രമേയമാക്കിയ വിഖ്യാത ചലച്ചിത്രകാരൻ ആനന്ദ് പട്‌വര്‍ദ്ധന്റെ  'രാം കെ നാം' എന്ന ഡോക്യുമെന്ററി മികച്ച അന്വേഷണാത്മക ഡോക്യുമെന്ററിക്കുള്ള 1992 ലെ ദേശീയ ചലച്ചിത്ര അവാർഡും ഫിലിം ഫെയർ അവാർഡും വിവിധ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ പുരസ്കാരങ്ങളും നേടിയ ഡോക്യുമെന്ററി.

സംഘപരിവാർ ഭീഷണിക്കെതിരെ പ്രതിരോധത്തിന്റെ രാഷ്ട്രീയം ഉയർത്തി രാം കെ നാം കേരളത്തിൽ ഉടനീളം ഡി.വൈ.എഫ്ഐ നേതൃത്വത്തിൽ പ്രദർശിപ്പിക്കും.കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രദർശനം ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ്‌ വിപിൻ ബല്ലത്ത് അദ്യക്ഷനായി.ബ്ലോക്ക് സെക്രട്ടറി വി ഗിനീഷ് സ്വാഗതം പറഞ്ഞു.

Post a Comment

0 Comments