കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കുള്ള റോഡ് യാഥാർത്ഥ്യമാക്കണം: ഐ എൻ എൽ

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കുള്ള റോഡ് യാഥാർത്ഥ്യമാക്കണം: ഐ എൻ എൽ



കാഞ്ഞങ്ങാട്: നിർമ്മാണം നടക്കുന്ന ദേശീയ പാതയിലെ സർവ്വീസ് റോഡുകളെ ബന്ധിപ്പിച്ച് കൊണ്ട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കുള്ള വഴി യാഥാർത്ഥ്യമാക്കണമെന്ന് ഐ എൻ എൽ ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു.

കാസർകോട് ജില്ലയിലെ മലയോര മേഖലയിൽ നിന്നടക്കം ദിനേനയെന്നോണം നിരവധി രോഗികൾ ആശ്രയിക്കുന്ന ജില്ലാ ആശുപത്രിയിലേക്ക് റോഡിലൂടെ ചുറ്റിത്തിരിഞ്ഞ് സഞ്ചരിക്കേണ്ട അവസ്ഥയാണ്.

നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്ന സ്ഥിതിക്ക് എത്രയും പെട്ടെന്ന് തന്നെ ഇതിനൊരു പരിഹാരമുണ്ടാക്കാൻ അധികൃതർ അടിയന്തിരമായി ഇടപെടണമെന്നും യോഗം അഭിപ്രായപ്പെട്ടു.


ഫെബ്രുവരി 3,4 തിയ്യതികളിൽ കോഴിക്കോട് വെച്ച് നടക്കുന്ന നാഷണൽ യൂത്ത്ലീഗ് "യൂത്ത് കോൺക്ലേവ് " വിജയിപ്പിക്കാനും, പ്രതിനിധികളെ അയക്കാനും തീരുമാനിച്ചു.


സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ.കെ. അബ്ദുൾ അസീസ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ഇഖ്ബാൽ മാളിക അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ.കെ. കമ്പാർ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.എ.കുഞ്ഞബ്ദുള്ള, സംസ്ഥാന കമ്മിറ്റിയംഗം ബി.കെ.സാലിം ബേക്കൽ, റഹീം ഹാജി കരിവേടകം, സി.എം.ഖാദർ ഒറവങ്കര, അമീറലി കളനാട്, മുസ്തഫ കുമ്പള, കെ.എ. മുഹമ്മദ് കുഞ്ഞി, ഹാജിറഹ്‌മാൻ, അഫ്സൽ പടന്നക്കാട്, ഷാഫി തായൽ, ഖലീൽ റഹ്‌മാൻ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ബി.കെ മുഹമ്മദ് ബേക്കൽ നന്ദി പറഞ്ഞു.

Post a Comment

0 Comments